scorecardresearch

Latest News

വേഗപരിധി ലംഘിക്കുന്നവർക്കെതിരെ നടപടികളുമായി യുഎഇയിലെ വിവിധ എമിറേറ്റ്സുകൾ

ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് ദുബായ് പോലീസ് ആവശ്യപ്പെട്ടു

UAE missile attack, UAE missile attack Houthi terror group, UAE missile attack Houthi militia, UAE intercepted Houthi missile attack over Abu Dhabi, Abu Dhabi missile attack houthi, UAE missile attack news, Abu Dhabi missile attack news, UAE drone attack, Abu Dhabi drone attack, Suspected drone attack in Abu Dhabi, drone attack in Abu Dhabi, Abu Dhabi airport, Indians killed, explosion in Abu Dhabi, Abu Dhabi, world news, overseas news, gulf news, latest news, latest malayalam news, malayalam news, news in malayalam, indian express malayalam, ie malayalam

യുഎഇയിൽ വാഹനങ്ങളുടെ വേഗപരിധി ലംഘിക്കുന്നവർക്കെതിരെ നടപടികളുമായി വിവിധ എമിറേറ്റ്സുകൾ. അജ്മാനിൽ പരമാവധി വേഗപരിധി മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതലാണെങ്കിൽ വാഹനമോടിക്കുന്നവർക്ക് 1,500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

ഡ്രൈവർമാരുടെ വാഹനങ്ങൾ 15 ദിവസത്തേക്ക് പിടിച്ചെടുക്കുമെന്നും അജ്മാൻ പോലീസ് മുന്നറിയിപ്പ് നൽകി.

മറ്റ് എമിറേറ്റുകളിലെയും അധികാരികൾ വാഹനമോടിക്കുന്നവരോട് വേഗപരിധി പാലിക്കണമെന്ന് അഭ്യർത്ഥിച്ചു. റമദാൻ മാസത്തിൽ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും വിവിധ എമിറേറ്റ്സുകൾ വ്യക്തമാക്കി.

ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് ദുബായ് പോലീസ് വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടു. മറ്റ് ഡ്രൈവർമാരോട് ക്ഷമയും സംയമനവും കാണിക്കണമെന്നും ദുബായ് പോലീസ് ആവശ്യപ്പെട്ടു.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Uae exceeding maximum speed limit