ദുബായ്: പ്രവാസികളുടെ പാസ്പോർട്ടിൽ റസിഡൻസി വിസ പതിപ്പിക്കുന്നത് അവസാനിപ്പിക്കുമെന്ന് യുഎഇ പ്രഖ്യാപിച്ചു. പകരം എമിറേറ്റ്‌സ് ഐഡികൾ താമസത്തിന്റെ തെളിവായി ഉപയോഗിക്കും. ഈ മാസം 11 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും.
പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ യുഎഇയിലെ താമസക്കാരായ പ്രവാസികൾക്ക് ഇനി അവരുടെ പാസ്പോർട്ടിൽ റെസിഡൻസി വിസ സ്റ്റാമ്പ് ചെയ്യേണ്ടതില്ല.
റെസിഡൻസി വിസകൾ നൽകുന്നതിനും പുതുക്കുന്നതിനുമുള്ള പ്രക്രിയയുമായി ബന്ധപ്പെട്ട ഘട്ടങ്ങൾ കുറയ്ക്കാൻ പുതിയ തീരുമാനം ലക്ഷ്യമിടുന്നു. മുൻപുണ്ടായിരുന്ന ഘട്ടങ്ങൾക്ക് പകരം ഇപ്പോൾ എമിറേറ്റ്സ് ഐഡിയുമായി റെസിഡൻസി വിസകൾ ലിങ്ക് ചെയ്യും.