യഎഇയിൽ പ്രവാസികൾ പാസ്പോർട്ടിൽ റസിഡൻസി വിസ പതിപ്പിക്കുന്നതിന് പകരം എമിറേറ്റ്സ് ഐഡികൾ ഉപയോഗിക്കാൻ ആരുംഭിച്ചു. ഏപ്രിൽ 11 തിങ്കളാഴ്ച മുതലാണ് ഈ മാറ്റം പ്രാബല്യത്തിൽ വന്നത്. ഏപ്രിൽ 12 മുതൽ നിരവധി പ്രവാസികൾ ഔദ്യോഗികമായി റെസിഡൻസി വിസ സ്റ്റിക്കറുകൾക്ക് പകരം എമിറേറ്റ്സ് ഐഡികളിലേക്ക് മാറി.
വ്യക്തിയുടെ റെസിഡൻസി വിശദാംശങ്ങളുള്ള ഒരു സ്റ്റിക്കർ അവരുടെ പാസ്‌പോർട്ടിൽ ഇനി പതിപ്പിക്കില്ല. പകരം, എല്ലാ വിശദാംശങ്ങളും എമിറേറ്റ്‌സ് ഐഡിയിൽ ശേഖരിക്കും.
ദുപ്രവാസികളുടെ പാസ്പോർട്ടിൽ റസിഡൻസി വിസ പതിപ്പിക്കുന്നത് അവസാനിപ്പിക്കുമെന്ന് ഏപ്രിൽ അഞ്ചിനാണ് യുഎഇ പ്രഖ്യാപിച്ചത്. പുതിയ മാറ്റത്തിന്റെ ഭാഗമായി എമിറേറ്റ്സ് ഐഡിയുമായി റെസിഡൻസി വിസകൾ ലിങ്ക് ചെയ്യും.