ദുബായ്:വിശുദ്ധ റമദാൻ മാസത്തിലേക്കുള്ള കോവിഡ്-19 മുൻകരുതൽ നടപടികൾ ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് പ്രഖ്യാപിച്ചു.
വലിയ സാമൂഹിക ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും, പ്രത്യേകിച്ച് പ്രായമായവരെയും വിട്ടുമാറാത്ത രോഗങ്ങളുള്ളവരെയും കോവിഡ് -19 അപകടസാധ്യതകളിലേക്ക് നയിക്കുന്നത് തടയാനാണ് ഈ നടപടിയെന്നും സമതിയുടെ മാർഗനിർദേശങ്ങളിൽ പറയുന്നു.
റമദാൻ ടെന്റുകൾക്കും ഒപ്പം ഇഫ്താർ സംഭാവന എന്നിവയ്ക്കായുള്ള ടെന്റുകൾക്കും നിരോധനമുണ്ട്.
മുൻകരുതൽ നടപടികൾ കർശനമായി പാലിക്കണമെന്ന വ്യവസ്ഥയിൽ പള്ളികളിൽ താരവീഹ് നമസ്കാരത്തിന് അനുമതിയുണ്ടാവും. തറവീഹ്, ഇഷ നമസ്കാരങ്ങളുടെ പരമാവധി സമയം 30 മിനുറ്റായും നിജപ്പെടുത്തി.
അതേസമയം റമദാനിലെ അവസാന 10 ദിവസങ്ങളിൽ നടത്തുന്ന് ഖിയാം-ഉൽ-ലെയ്ൽ പ്രാർത്ഥന സംബന്ധിച്ച തീരുമാനം സാഹചര്യങ്ങൾ വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിൽ പിന്നീട് പ്രഖ്യാപിക്കുമെന്ന് സമിതി വ്യക്തമാക്കി.