scorecardresearch

ദുബായിൽ റമദാൻ മാസത്തിലേക്കുള്ള കോവിഡ് മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചു

റമദാനിലെ അവസാന 10 ദിവസങ്ങളിൽ നടത്തുന്ന ഖിയാം-ഉൽ-ലെയ്ൽ പ്രാർത്ഥന സംബന്ധിച്ച തീരുമാനം സാഹചര്യങ്ങൾ വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിൽ പിന്നീട് പ്രഖ്യാപിക്കും

റമദാനിലെ അവസാന 10 ദിവസങ്ങളിൽ നടത്തുന്ന ഖിയാം-ഉൽ-ലെയ്ൽ പ്രാർത്ഥന സംബന്ധിച്ച തീരുമാനം സാഹചര്യങ്ങൾ വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിൽ പിന്നീട് പ്രഖ്യാപിക്കും

author-image
WebDesk
New Update
dubai, ദുബായ്, uae, യുഎഇ, dubai announces five year retirement visa,അഞ്ച് വര്‍ഷത്തെ റിട്ടയർമെന്റ് വിസയുമായി ദുബായ്, retire in dubai visa programme, 'റിട്ടയര്‍ ഇന്‍ ദുബായ്' വിസ പദ്ധതി, five year retirement visa for resident expats in dubai, ദുബായിലെ പ്രവാസി താമസക്കാർക്ക് അഞ്ച് വര്‍ഷത്തെ റിട്ടയർമെന്റ് വിസ, dubai announces retirement visa for foreigners, വിദേശികൾക്ക് റിട്ടയർമെന്റ് വിസയുമായി ദുബായ്, how to apply for dubai retirement visa, ദുബായ് റിട്ടയർമെന്റ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?, dubai tourism, ദുബായ് ടൂറിസം, uae tourism യുഎഇ ടൂറിസം, gulf news, ഗൾഫ് വാർത്തകൾ, latest news, പുതിയ വാർത്തകൾ, latest malayalam news, പുതിയ മലയാളം വാർത്തകൾ, indian express malayalam,ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

ദുബായ്:വിശുദ്ധ റമദാൻ മാസത്തിലേക്കുള്ള കോവിഡ്-19 മുൻകരുതൽ നടപടികൾ ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് പ്രഖ്യാപിച്ചു.

Advertisment

വലിയ സാമൂഹിക ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും, പ്രത്യേകിച്ച് പ്രായമായവരെയും വിട്ടുമാറാത്ത രോഗങ്ങളുള്ളവരെയും കോവിഡ് -19 അപകടസാധ്യതകളിലേക്ക് നയിക്കുന്നത് തടയാനാണ് ഈ നടപടിയെന്നും സമതിയുടെ മാർഗനിർദേശങ്ങളിൽ പറയുന്നു.

റമദാൻ ടെന്റുകൾക്കും ഒപ്പം ഇഫ്താർ സംഭാവന എന്നിവയ്ക്കായുള്ള ടെന്റുകൾക്കും നിരോധനമുണ്ട്.

മുൻകരുതൽ നടപടികൾ കർശനമായി പാലിക്കണമെന്ന വ്യവസ്ഥയിൽ പള്ളികളിൽ താരവീഹ് നമസ്കാരത്തിന് അനുമതിയുണ്ടാവും. തറവീഹ്, ഇഷ നമസ്കാരങ്ങളുടെ പരമാവധി സമയം 30 മിനുറ്റായും നിജപ്പെടുത്തി.

Advertisment

അതേസമയം റമദാനിലെ അവസാന 10 ദിവസങ്ങളിൽ നടത്തുന്ന് ഖിയാം-ഉൽ-ലെയ്ൽ പ്രാർത്ഥന സംബന്ധിച്ച തീരുമാനം സാഹചര്യങ്ങൾ വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിൽ പിന്നീട് പ്രഖ്യാപിക്കുമെന്ന് സമിതി വ്യക്തമാക്കി.

Dubai

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: