Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

യുഎയിൽ പ്രതിദിന കേസുകളിൽ വർധനവ്; ഒരു മാസത്തിന് ശേഷം 2000 കടന്നു

കഴിഞ്ഞ മാസം ഏപ്രിൽ 2 ന് 2180 പേർക്ക് രോഗം സ്ഥിരീകരിച്ച ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന നിരക്കാണ് ഇന്നത്തേത്

coronavirus, coronavirus kerala, covid-19, covid-19 kerala, kerala covid new discharge guidelines,kerala covid treatment hospital beds, kerala covid beds, kerala covid numbers, kerala covid death toll, Kerala covid news, pinarayi vijayan, ie malayalam

യുഎയിൽ ഇന്ന് 2,167 പേർക്ക് കൂടി കോവിഡ് ബാധിച്ചു. ഒരു മാസത്തിന് ശേഷമാണ് രോഗബാധിതരുടെ എണ്ണം രാജ്യത്ത് 2000 കടക്കുന്നത്. 2,137 പേർ ഇന്ന് രോഗമുക്തരായി. 3 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതിനു മുൻപ് ഏപ്രിൽ 27നാണ് അവസാനമായി രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളിലെത്തിയത്. കഴിഞ്ഞ ആഴ്ചകളിൽ പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിനോട് അടുത്ത് എത്തിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസം 2,25,957 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്.

കഴിഞ്ഞ മാസം ഏപ്രിൽ 2 ന് 2180 പേർക്ക് രോഗം സ്ഥിരീകരിച്ച ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന നിരക്കാണ് ഇന്നത്തേത്. ഏപ്രിൽ 27ന് 2,094 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്. ഈ വർഷം ആദ്യം യുഎയിൽ വലിയ രീതിയിൽ രോഗികളുടെ എണ്ണം വർധിച്ചിരുന്നു. പ്രതിദിനം മൂവായിരം കേസുകൾ വരെയാണ് രാജ്യത്ത് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി 3ന് 3,977 പേർക്ക് രോഗം ബാധിച്ചതാണ് രാജ്യത്തെ ഇതുവരെ റിപ്പോർട്ട് ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്.

ഇപ്പോഴത്തെ വർദ്ധനവിന് കാരണം ജനങ്ങളുടെ അലംഭാവമാണെന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്. നിയന്ത്രങ്ങളിലെ ഇളവുകൾ ആളുകളുടെ കൂടി ചേരലുകൾക്ക് ഇടവരുത്തിയിട്ടുണ്ട്. കോവിഡ് മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കാനും രോഗം സംശയിക്കുന്നവർ പരിശോധന നടത്താനുമാണ്‌ ഡോക്ടർമാർ നിർദേശിക്കുന്നത്. കഴിഞ്ഞ ആഴ്ച മേയ് 17ന്, അഞ്ചു മാസങ്ങൾക്ക് ശേഷം രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം 1,229ൽ എത്തിയിരുന്നു.

Read Also: ബി.1.617 വൈറസ് വകഭേദത്തെ പ്രതിരോധിക്കും, കുട്ടികൾക്കും ഫൈസർ വാക്സിൻ നൽകാമെന്ന് കമ്പനി

യുഎയിയിലെ പ്രതിദിന മരണ നിരക്ക് കഴിഞ്ഞ ഒരു മാസമായി മൂന്നിൽ താഴെയായി തുടരുന്നത് ആശ്വാസം നൽകുന്നതാണ്. രാജ്യത്തെ ഇപ്പോഴത്തെ മരണ നിരക്ക് 0.3 ശതമാനമാണ്. ഫെബ്രുവരിയിൽ ഒരു ദിവസം 13 മരണം സ്ഥിരീകരിച്ചതാണ് യുഎയിൽ ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന മരണ നിരക്ക്. രാജ്യത്ത് നിലവിൽ 18,528 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ യുഎയിൽ 5,63,215 പേർ രോഗ ബാധിതരാവുകയും 5,43,023 പേർ രോഗ മുക്തരാവുകയും ചെയ്തു. 1,664 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Uae daily covid cases increased to 2000 after one month

Next Story
അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഗാസയിലെ ഓഫീസ് വ്യോമാക്രമണത്തില്‍ ഇസ്രായേല്‍ തകര്‍ത്തുIsrael strike in Gaza , Israel attack in Gaza , Israel attacks international media house in Gaza, Israel air strike in Gaza, Israel strikes Hamas , Israel attacks media house in Gaza , Israel Hamas Conflict , Al Jazeera on attack , Israel strikes Gaza in response to rocketfire, Us on Israel Palestine conflict , ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com