യുഎഇയിൽ കോവിഡ്-19 വാക്സിൻ വിതരണ പദ്ധതി പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ ലോകത്താകെ അറുന്നൂറ് കോടി ഡോസ് വാക്സിൻ വിതരണം ചെയ്യുന്നതിന് സഹായം നൽകുന്നതിനുള്ള പദ്ധതിയാണ് യുഎഇ ആരംഭിച്ചത്. ഹോപ് കൊലിഷൻ എന്ന പേരിലുള്ള ഈ ദൗത്യത്തിന്റെ ഭാഗമായി 2021 അവസാനത്തോടെ 1800 കോടി ഡോസ് വാക്സിൻ വിതരണം ചെയ്യാനാവുമെന്നും യുഎഇ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇതിന്റെ ഭാഗമായുള്ള വാക്സിൻ ട്രയലുകളിൽ ആദ്യ ഘട്ടത്തിൽ കുട്ടികളെയും ഗർഭിണികളെയും ഒഴിവാക്കുമെന്നും വാക്സിനിന്റെ സുരക്ഷ ഉറപ്പാക്കിയാൽ മാത്രമേ അവരെ ഉൾപ്പെടുത്തൂവെന്നും യുഎഇ നാഷനൽ എമർജൻസി ക്രൈസിസ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.

യുഎഇ ദേശീയ ദിനാഘോഷത്തിന് മുന്നോടിയായാണ് ഈ പ്രഖ്യാപനം. ദേശീയ ദിനാഘോഷ സമയത്ത് രാജ്യത്തെ പൗരൻമാരും താമസക്കാരും കോവിഡ് മാനദണ്ടങ്ങൾ പാലിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook