യുഎഇയിൽ കോവിഡ്-19 വാക്സിൻ വിതരണം ആരംഭിച്ചു

ചൈനയുടെ സിനോഫാം വാക്സിനാണ് സ്വകാര്യ ആശുപത്രികൾ വഴി നൽകുന്നത്

covid-19 vaccine , കോവിഡ്-19 വാക്‌സിന്‍,coronavirus vaccine, കൊറോണവൈറസ് വാക്‌സിന്‍, chinese covid-19 vaccine, ചൈനീസ് കോവിഡ്-19 വാക്‌സിന്‍, sinopharm, സൈനോഫാം, chinese communist party, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, china coronavirus news, ചൈന കൊറോണവൈറസ്, covid vaccine, കോവിഡ് വാക്‌സിന്‍, iemalayalam, ഐഇമലയാളം

യുഎഇയിൽ സ്വകാര്യ ആശുപത്രികൾ കോവിഡ്-19 വാക്സിൻ വിതരണം ചെയ്യാൻ ആരംഭിച്ചു. യുഎഇ സർക്കാർ അംഗീകരിച്ച, ചൈനയുടെ സിനോഫാം വാക്സിനാണ് സ്വകാര്യ ആശുപത്രികൾ വഴി വിതരണം ചെയ്യുന്നത്. വിപിഎസ് ഹെൽത്ത്കെയർഗ്രൂപ്പിന്റെ അബൂദബിയിലും അൽഅയ്നിലും അൽ ധാഫ്രയിലുമുള്ള 18 സ്ഥാപനങ്ങൾ വഴിയാണ് ശനിയാഴ്ച രാവിലെ 9 മണിയോടെ വാക്സിൻ വിതരണം ആരംഭിച്ചത്.

ചൈനയുടെ സിനോഫാം കോവിഡ് പ്രതിരോധ വാക്‌സിന് അനുമതി നല്‍കി യുഎഇ. ബീജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്റ്റിന്റെ വാക്‌സിൻ വിതരണത്തിനുള്ള രജിസ്‌ട്രേഷന്‍ യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (മൊഹാപ്) കഴിഞ്ഞ വാരം പ്രഖ്യാപിച്ചിരുന്നു.

ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പ് കമ്പനി (സിഎന്‍ബിജി) ലിമിറ്റഡിന്റെ അപേക്ഷ പരിഗണിച്ചാണ് യുഎഇയുടെ തീരുമാനം. ചൈനീക് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിഎന്‍ബിജിയുടെ കീഴിലുള്ളതാണു വാക്‌സിന്‍ നിര്‍മാതാക്കളായ ബീജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്റ്റ്.

നേരത്തെ സിനോഫാം വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനു മൊഹാപ് അനുമതി നല്‍കിയിരുന്നു. കോവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു സെപ്റ്റംബര്‍ മുതല്‍ വാക്‌സിന്‍ നല്‍കാനായിരുന്നു അനുമതി.

Read More: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് കോവിഡ് വാക്സ‌ിൻ സ്വീകരിച്ചു

സിനോഫാം വാക്‌സിന്റെ മൂന്നു ഘട്ട പരീക്ഷണം യുഎഇയില്‍ നടന്നിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേരത്തെ വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

വാക്‌സിന്‍ കോവിഡിനെതിരെ 86 ശതമാനം ഫലപ്രദമാണെന്നാണ് മൂന്നാംഘട്ട പരീക്ഷണത്തെത്തുടര്‍ന്നുള്ള സിഎന്‍ബിജിയുടെ ഇടക്കാല വിശകലനം. ഇത് മൊഹാപും അബുദാബി ആരോഗ്യ വകുപ്പും (ഡിഎഎച്ച്) ചേര്‍ന്ന് വിലയിരുത്തിയാണ് വാക്‌സിന് അനുമതി നല്‍കാന്‍ തീരുമാനിച്ചത്.

ആന്റിബോഡിയെ നിഷ്‌ക്രിയമാക്കുന്നതില്‍ 99 ശതമാനം സെറോകണ്‍വേര്‍ഷന്‍ നിരക്കാണ് വാക്‌സിന്റേത്. കടുത്തതും അല്ലാത്തതുമായ രോഗബാധകള്‍ തടയുന്നതില്‍ 100 ശതമാനം ഫലപ്രാപ്തിയും വാക്‌സിന്‍ കാണിക്കുന്നതായും വിശകലനം വ്യക്തമാക്കുന്നു. ഗുരുതരമായ സുരക്ഷാ ആശങ്കകളൊന്നും വിശകലനത്തില്‍ പറയുന്നുമില്ല.

Read More: ചൈനയുടെ കോവിഡ് വാക്‌സിന്‍: ദുബായ് മലയാളിക്ക് ആന്റിബോഡി രൂപപ്പെട്ടു

യുഎഇയിൽ മൂന്ന് ഘട്ടങ്ങലിലായി 125 രാജ്യങ്ങളിൽ നിന്നുള്ള 31,000 പേരിൽ വാക്സിൻ പരീക്ഷിച്ചിരുന്നു.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Uae chinas sinopharm vaccine

Next Story
സൗദിയില്‍ കോവിഡ് വാക്‌സിന്‍ വിതരണം ഈ മാസം അവസാനത്തോടെcovid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, saudi arabia coronavirus vaccine, സൗദി അറേബ്യ കൊറോണ വൈറസ് വാക്‌സിന്‍, saudi arabia covid-19 vaccine, , സൗദി അറേബ്യ കോവിഡ്-19 വാക്‌സിന്‍, uae coronavirus vaccine, യുഎഇ കൊറോണ വൈറസ് വാക്‌സിന്‍, uae covid-19 vaccine, യുഎഇ കോവിഡ്-19 വാക്‌സിന്‍, bahrain coronavirus vaccine, ബഹ്റൈന്‍ കൊറോണ വൈറസ് വാക്‌സിന്‍, covid-19 bahrain vaccine,  ബഹ്റൈന്‍ കോവിഡ്-19 വാക്‌സിന്‍, oman coronavirus vaccine, ഒമാൻ കൊറോണ വൈറസ് വാക്‌സിന്‍, covid-19 oman vaccine,  ഒമാൻ കോവിഡ്-19 വാക്‌സിന്‍, kuwait coronavirus vaccine, കുവൈത്ത്  കൊറോണ വൈറസ് വാക്‌സിന്‍, covid-19 kuwait vaccine,  കുവൈത്ത്  കോവിഡ്-19 വാക്‌സിന്‍, കുവൈത്ത്, qatar coronavirus vaccine, ,ഖത്തർ കൊറോണ വൈറസ് വാക്‌സിന്‍, covid-19 qatar  covid-19 vaccine, ഖത്തർ കോവിഡ്-19 വാക്‌സിന്‍, sinopharm coronavirus vaccine, സിനോഫാം കൊറോണ വൈറസ് വാക്‌സിന്‍, sinopharm covid-19 vaccine, സിനോഫാം കോവിഡ്-19 വാക്‌സിന്‍, sinopharm china, സിനോഫാം ചൈന, sinopharm chinese vaccine, സിനോഫാം ചൈനീസ് വാക്‌സിന്‍, pfizer coronavirus vaccine, ഫൈസർ കൊറോണ വൈറസ് വാക്‌സിന്‍, pfizer covid-19 vaccine, ഫൈസർ കോവിഡ്-19 വാക്‌സിന്‍,  coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, malayalam news, news malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാളത്തില്‍, kerala news headlines, കേരള വാര്‍ത്തകള്‍, latest news, പുതിയ വാര്‍ത്തകള്‍, katest malayalam news, പുതിയ മലയാളം വാര്‍ത്തകള്‍, gulf news, ഗള്‍ഫ് വാര്‍ത്തകള്‍, uae news, യുഎഇ വാര്‍ത്തകള്‍, dubai news, ദുബായ് വാര്‍ത്തകള്‍, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, indian express malayalam, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com