റിയാക്ടർ സജ്ജം; ആണവോര്‍ജം ഉത്പാദിപ്പിക്കുന്ന ആദ്യ അറബ് രാജ്യമാകാന്‍ യുഎഇ

അബുദാബിയില്‍നിന്ന് 300 കിലോ മീറ്റര്‍ അകലെ ബരാകയില്‍ കടൽത്തീരത്താണു നാല് റിയാക്ടറുകളുള്ള നിലയം നിർമിച്ചിരിക്കുന്നത്

UAE, യുഎഇ, UAE's nuclear power plant, യുഎഇയിലെ ആണവോർജ നിലയം, ENEC, എനെക്, Emirates Nuclear Energy Corporation, എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പറേഷൻ,Barakah,ബരാക്ക, Abu dhabi, അബുദാബി Nawah Energy Company, നവാ എനര്‍ജി കമ്പനി, World Association of Nuclear Operators, വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂക്ലിയര്‍ ഓപ്പറേറ്റേഴ്‌സ്, Gulf news, ഗൾഫ് വാർത്തകൾ, Latest news, ലേറ്റസ്റ്റ് ന്യൂസ്, Malayalam news, മലയാളം വാർത്തകൾ, ie malayalam,ഐഇ മലയാളം

അബുദാബി: ആണവോര്‍ജം ഉത്പാദിപ്പിക്കുന്ന ആദ്യത്തെ അറബ് രാജ്യമാകാനൊരുങ്ങി യുഎഇ. രാജ്യത്തെ ആദ്യ ആണവ നിലയത്തിലെ നാലു റിയാക്ടറുകളിലൊന്ന് ഊര്‍ജോത്പാദനത്തിനു സജ്ജം. എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പറേഷനാ(എനെക്)ണ് ഇക്കാര്യം അറിയിച്ചത്. അബുദാബിയില്‍നിന്ന് 300 കിലോമീറ്റര്‍ അകലെ ബരാകയിൽ കടൽത്തീരത്താണു നിലയം നിര്‍മിച്ചിരിക്കുന്നത്. വരും മാസങ്ങളിൽ ഉത്പാദനം ആരംഭിക്കുമെന്നാണു വിവരം.

നിലയത്തിലെ ആദ്യ റിയാക്ടര്‍ ഊര്‍ജോത്‌പാദനത്തിനു സജ്ജമാണെന്നു സ്വതന്ത്ര ഏജന്‍സിയുടെ പരിശോധനയില്‍ വ്യക്തമായതായി നിലയത്തിന്റെ നടത്തിപ്പുകാരും എനെക്കിന്റെ അനുബന്ധ സ്ഥാപനവുമായ നവാ എനര്‍ജി കമ്പനി അറിയിച്ചു.

വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂക്ലിയര്‍ ഓപ്പറേറ്റേഴ്‌സിന്റെ അറ്റ്‌ലാന്റ കേന്ദ്രത്തിലെ ആണവ വ്യവസായ വിദഗ്ധരുടെ സംഘം നവംബറില്‍ പ്ലാന്റ് വിലയിരുത്തി. പ്രകടനം, പരിപാലനം, അടിയന്തര തയാറെടുപ്പ് എന്നിവ വിദഗ്ധര്‍ അവലോകനം ചെയ്തു. ഇതിന്റെ ഫലം പദ്ധതിയുടെ പ്രധാന നാഴികക്കല്ലാണെന്ന് എനെക് ചീഫ് എക്‌സിക്യൂട്ടീവ് മുഹമ്മദ് അല്‍ ഹമ്മദി പറഞ്ഞു.

പ്രവര്‍ത്തനാംഗീകാരം നേടുന്നതിനായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷനുമായി നവാ തുടര്‍ന്നും പ്രവര്‍ത്തിക്കും. അടുത്ത 60 വര്‍ഷത്തേക്ക് യുഎഇയുടെ വളര്‍ച്ചയ്ക്കു ശക്തി പകരാനായി ശുദ്ധവും സുരക്ഷിതവുവുമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നതു ക്രമേണ ആരംഭിക്കുമെന്നും അല്‍ ഹമ്മദി പറഞ്ഞതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റവും സുരക്ഷിതമായ എപിആര്‍ 1400 വിഭാഗത്തില്‍ പെട്ടതാണു ബറാക ആണവ നിലയം. ദക്ഷിണ കൊറിയയുടെ രൂപകല്‍പ്പനയും സാങ്കേതിക വിദ്യയും പ്രകാരമാണു റിയാക്ടറുകള്‍ നിര്‍മിക്കുന്നത്. കൊറിയ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷനാണു നിലയത്തിന്റെ നിര്‍മാതാക്കള്‍. 2000 കോടി ഡോളര്‍ മുതല്‍ മുടക്കില്‍ 2013 ലാണു നിലയത്തിന്റെ നിര്‍മാണം ആരംഭിച്ചത്.

നിലയത്തിലെ മറ്റു മൂന്നു റിയാക്ടറുകളുടെ നിര്‍മാണവും ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. നാല് നിലയവും പ്രവര്‍ത്തന ക്ഷമമാകുന്നതോടെ 5.6 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവും. യുഎഇയുടെ വൈദ്യുതി ആവശ്യത്തിന്റെ നാലിലൊന്നാണിത്. ഓരോ റിയാക്ടറും 1.4 ജിഗാവാട്ട് വീതം ഉത്പാദിപ്പിക്കും.

Read Also: ഷെയ്ഖ് ഖാലിദ് ഖത്തറിന്റെ പുതിയ പ്രധാനമന്ത്രി

നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഭൂചലന സാധ്യതയില്ലാത്ത മേഖലയിലാണു നിര്‍മാണം. 60 വര്‍ഷമാണു നിലയത്തിന്റെ കാലാവധി. പദ്ധതി പൂര്‍ണതോതില്‍ പ്രാവര്‍ത്തികമാകുന്നതോടെ വര്‍ഷം 2.1 കോടി ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനാവുമെന്നാണു കണക്കുകൂട്ടല്‍.

സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ആണവോര്‍ജം ഉപയോഗിക്കുന്നതു സംബന്ധിച്ച് യുഎഇ നേരത്തെ അമേരിക്കയുമായി 123 കരാറില്‍ ഒപ്പുവച്ചിരുന്നു. ആണവോര്‍ജ മേഖലയില്‍ സഹകരിക്കാന്‍ അര്‍ജന്റീന, ജപ്പാന്‍, റഷ്യ എന്നീ രാജ്യങ്ങളുമായും യുഎഇ കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Uae barakah nuclear plant ready to start operation

Next Story
ഷെയ്ഖ് ഖാലിദ് ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിQatar, ഖത്തർ, Qatar Prime minister, ഖത്തർ പ്രധാനമന്ത്രി, Sheikh Khalid bin Khalifa bin Abdelaziz Al Thani, ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുള്‍ അസീസ് അല്‍ താനി, Qatar's new Prime minister Sheikh Khalid , ഖത്തറിന്റെ പുതിയ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ്, Qatar Emir, ഖത്തർ അമീർ, Qatar Emir Sheikh Tamim bin Hamad Al Thani, ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി, Sheikh Abdullah bin Nasser Al Thani, ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ഖലീഫ അല്‍ താനി, Qatar world cup 2022, ഖത്തർ ലോക കപ്പ് 2022, Gulf news, ഗൾഫ് വാർത്തകൾ, Latest news, ലേറ്റസ്റ്റ് ന്യൂസ്, Malayalam news, മലയാളം ന്യൂസ്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com