ദുബായ്: ചൈനയുടെ സിനോഫാം കോവിഡ് പ്രതിരോധ വാക്സിന് അനുമതി നല്കി യുഎഇ. ബീജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്റ്റിന്റെ വാക്സിൻ വിതരണത്തിനുള്ള രജിസ്ട്രേഷന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (മൊഹാപ്) പ്രഖ്യാപിച്ചു.
ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പ് കമ്പനി (സിഎന്‍ബിജി) ലിമിറ്റഡിന്റെ അപേക്ഷ പരിഗണിച്ചാണ് യുഎഇയുടെ തീരുമാനം. ചൈനീക് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിഎന്‍ബിജിയുടെ കീഴിലുള്ളതാണു വാക്സിന് നിര്‍മാതാക്കളായ ബീജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്റ്റ്.
#WamBreaking | UAE Ministry of Health and Prevention announces official registration of inactivated #COVID19 vaccine used in #4Humanity Trials#WamNews
Read more: //t.co/wd2O8HPVLC pic.twitter.com/FzaWcsUBIN— WAM English (@WAMNEWS_ENG) December 9, 2020
നേരത്തെ സിനോഫാം വാക്സിന്റെ അടിയന്തര ഉപയോഗത്തിനു മൊഹാപ് അനുമതി നല്‍കിയിരുന്നു. കോവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു സെപ്റ്റംബര്‍ മുതല്‍ വാക്സിന് നല്‍കാനായിരുന്നു അനുമതി.
Read More: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് കോവിഡ് വാക്സിൻ സ്വീകരിച്ചു
സിനോഫാം വാക്സിന്റെ മൂന്നു ഘട്ട പരീക്ഷണം യുഎഇയില്‍ നടന്നിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേരത്തെ വാക്സിന് സ്വീകരിച്ചിരുന്നു.
Interim analysis shows Beijing Institute of Biological Product’s vaccine to have 86% efficacy against #COVID19 infection, 99% seroconversion rate of neutralizing antibody, and 100% effectiveness in preventing moderate and severe cases#WamNews
— WAM English (@WAMNEWS_ENG) December 9, 2020
വാക്സിന് കോവിഡിനെതിരെ 86 ശതമാനം ഫലപ്രദമാണെന്നാണ് മൂന്നാംഘട്ട പരീക്ഷണത്തെത്തുടര്ന്നുള്ള സിഎന്‍ബിജിയുടെ ഇടക്കാല വിശകലനം. ഇത് മൊഹാപും അബുദാബി ആരോഗ്യ വകുപ്പും (ഡിഎഎച്ച്) ചേര്‍ന്ന് വിലയിരുത്തിയാണ് വാക്സിന് അനുമതി നല്കാന് തീരുമാനിച്ചത്.
ആന്റിബോഡിയെ നിഷ്ക്രിയമാക്കുന്നതില്‍ 99 ശതമാനം സെറോകണ്‍വേര്‍ഷന്‍ നിരക്കാണ് വാക്സിന്റേത്. കടുത്തതും അല്ലാത്തതുമായ രോഗബാധകള്‍ തടയുന്നതില്‍ 100 ശതമാനം ഫലപ്രാപ്തിയും വാക്സിന് കാണിക്കുന്നതായും വിശകലനം വ്യക്തമാക്കുന്നു. ഗുരുതരമായ സുരക്ഷാ ആശങ്കകളൊന്നും വിശകലനത്തില്‍ പറയുന്നുമില്ല.
Read More: ചൈനയുടെ കോവിഡ് വാക്സിന്: ദുബായ് മലയാളിക്ക് ആന്റിബോഡി രൂപപ്പെട്ടു
യുഎഇയിൽ മൂന്ന് ഘട്ടങ്ങലിലായി 125 രാജ്യങ്ങളിൽ നിന്നുള്ള 31,000 പേരിൽ വാക്സിൻ പരീക്ഷിച്ചിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook