ദുബായ്: സർക്കാർ, സ്വകാര്യ മേഖലയിലെ അടുത്ത വർഷത്തെ പൊതു അവധികൾ സർക്കാർ പ്രഖ്യാപിച്ചു. പുതുവത്സര ദിനമായ ജനുവരി ഒന്നിന് പൊതുഅവധിയാണ്. ഏപ്രില്‍ 20 മുതല്‍ 23 വരെ ഈദുൽഫിത്തർ അവധിയാണ്. നബിദിനം സെപ്റ്റംബര്‍ 29 ന് ആകുമെന്നാണ് സൂചന. മാസപ്പിറവിയുമായി ബന്ധപ്പെട്ട് ദിവസങ്ങളിൽ മാറ്റമുണ്ടാകാം.
ഏറ്റവും ദീർഘമായ അവധി അറഫാ ദിനവുമായി ബന്ധപ്പെട്ടുള്ളതാണ്. ജൂൺ 27 ചൊവ്വാഴ്ച മുതൽ 30 വെള്ളിയാഴ്ച വരെ അവധി ലഭിച്ചേക്കും. ഇതിനോട് ചേർന്ന് ശനിയും ഞായറും വരുന്നതിനാൽ മൊത്തം 6 ദിവസത്തെ അവധിയായിരിക്കും കിട്ടുക. ഹിജ്റ പുതുവർഷം ജൂലൈ 21വെള്ളിയാഴ്ച അവധി ദിനമാണ്. അടുത്ത ദിവസങ്ങളായ ശനിയും ഞായറും അവധിയായതിനാൽ മൊത്തം 3 ദിവസം അവധി കിട്ടും. നബിദിനം സെപ്റ്റംബർ 29 വെള്ളിയാഴ്ച ആകാനാണ് സാധ്യത. അങ്ങനെയെങ്കിൽ ശനിയും ഞായറും കൂടി ചേർത്ത് 3 ദിവസത്തെ അവധി കിട്ടിയേക്കും.
സ്വകാര്യ മേഖലയ്ക്കും യുഎഇ ദേശീയ ദിനവും സ്മരണ ദിനവും പ്രമാണിച്ച് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് ശനിയാഴ്ച വരെയാണ് അവധി. യുഎഇയിലെ ചില സ്വകാര്യ സ്ഥാപനങ്ങൾക്ക് വാരാന്ത്യ അവധി ഞായറാഴ്ചയാക്കിയിട്ടുണ്ട്.
അടുത്ത വർഷത്തെ പൊതു അവധികൾ
- പുതുവത്സര ദിനം – ജനുവരി 1
- ഈദുൽഫിത്തർ – ഏപ്രില്‍ 20 മുതല്‍ 23 വരെ
- അറഫ ദിനം- ജൂൺ 27 മുതൽ 30 വരെ
- ഹിജ്റ പുതുവർഷം- ജൂലൈ 21
- നബി ദിനം – സെപ്റ്റംബർ 29
- യുഎഇ ദേശീയ ദിനം- ഡിസംബർ 2-3