scorecardresearch

പുതുവത്സരം: യു എ ഇയില്‍ ജനുവരി ഒന്നിന് സ്വകാര്യ മേഖലയ്ക്ക് അവധി

സര്‍ക്കാര്‍, സ്വകാര്യ മേഖലകൾക്കുള്ള 2023ലെ പൊതു അവധികള്‍ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു

സര്‍ക്കാര്‍, സ്വകാര്യ മേഖലകൾക്കുള്ള 2023ലെ പൊതു അവധികള്‍ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു

author-image
WebDesk
New Update
UAE, UAE New Year holiday, UAE New Year holiday for private sector, UAE 2023 holidays

ദുബൈ: യു എ ഇയിലെ സ്വകാര്യമേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും പുതുവത്സരം പ്രമാണിച്ച് ജനുവരി ഒന്നിനു ശമ്പളത്തോടെയുള്ള ഔദ്യോഗിക അവധി. മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Advertisment

സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്കുള്ള അംഗീകൃത ഔദ്യോഗിക അവധികള്‍ സംബന്ധിച്ച മന്ത്രിസഭാ തീരുമാനപ്രകാരമാണ് അവധി.

സര്‍ക്കാര്‍, സ്വകാര്യ മേഖലകൾക്കുള്ള 2023ലെ പൊതു അവധികള്‍ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജനുവരി ഒന്നിന് സര്‍ക്കാര്‍ മേഖലയ്ക്കും പൊതുഅവധിയാണ്. ഏപ്രില്‍ 20 മുതല്‍ 23 വരെ ഈദുല്‍ഫിത്തര്‍ അവധിയാണ്.

ഏറ്റവും ദീര്‍ഘമ അവധി അറഫാ ദിനവുമായി ബന്ധപ്പെട്ടാണ്. ജൂണ്‍ 27 (ചൊവ്വ) മുതല്‍ 30 (വെള്ളി)വരെ അവധി ലഭിച്ചേക്കും. ഇതിനൊപ്പം ശനിയും ഞായറും വരുന്നതിനാല്‍ മൊത്തം അവധി ദിനങ്ങള്‍ ആറാകും.

Advertisment

ഹിജ്റ പുതുവര്‍ഷദിനമായ ജൂലൈ 21നു വെള്ളിയാഴ്ച അവധി ദിനമാണ്. അടുത്ത ദിവസങ്ങളായ ശനിയും ഞായറും അവധിയായതിനാല്‍ ആകെ മൂന്നു ദിവസം അവധി ലഭിക്കും. നബിദിനം സെപ്റ്റംബര്‍ 29 വെള്ളിയാഴ്ച ആകാനാണു സാധ്യത. അങ്ങനെയെങ്കില്‍ ശനിയും ഞായറും കൂടി ചേര്‍ത്ത് മൂന്നു ദിവസത്തെ അവധി കിട്ടിയേക്കും.

യു എ ഇ ദേശീയ ദിനവും അനുസ്മരണ ദിനവും പ്രമാണിച്ച് സ്വകാര്യ മേഖലയ്ക്കും മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്ന് (വ്യാഴാഴ്ച) മുതല്‍ ഡിസംബര്‍ മൂന്ന് (ശനിയാഴ്ച) വരെയാണ് അവധി.

അടുത്ത വര്‍ഷത്തെ പൊതു അവധികള്‍

പുതുവത്സര ദിനം- ജനുവരി 1
ഈദുല്‍ഫിത്തര്‍- ഏപ്രില്‍ 20 മുതല്‍ 23 വരെ
അറഫ ദിനം- ജൂണ്‍ 27 മുതല്‍ 30 വരെ
ഹിജ്‌റ പുതുവര്‍ഷം- ജൂലൈ 21
നബിദിനം സെപ്റ്റംബര്‍ 29
യു എ ഇ ദേശീയ ദിനം- ഡിസംബര്‍ 2-3

Holiday New Year Uae

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: