/indian-express-malayalam/media/media_files/uploads/2021/06/UAE.jpg)
അബുദാബി: ബലിപ്പെരുന്നാളിനോട് അനുബന്ധിച്ച് യുഎഎയിൽ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. അറഫാ ദിനം, ബലിപെരുന്നാൾ ദിവസം ഉൾപ്പെടെയാണ് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചരിക്കുന്നത്.
ജൂലൈ 19, തിങ്കളാഴ്ച മുതൽ ജൂലൈ 22, വ്യാഴാഴ്ച വരെയാണ് അവധി. എല്ലാ മന്ത്രാലയങ്ങൾക്കും ഫെഡറൽ ഏജൻസികൾക്കും ആ ദിവസങ്ങളിൽ അവധി ആയിരിക്കും. വെള്ളി, ശനി ദിവസങ്ങളിലെ സാധാരണ അവധിയും ചേർത്ത് ആറ് ദിവസം അവധി ലഭിക്കും. ജൂലൈ 25, ഞായറാഴ്ച മുതലാണ് പ്രവർത്തിദിനങ്ങൾ ആരംഭിക്കുക.
മാസപ്പിറവി ദൃശ്യമാകാതിരുന്നതിനെ തുടർന്ന് ഗൾഫ്​ രാജ്യങ്ങളിൽ ബലിപെരുന്നാൾ ജൂലൈ 20ന് ആണെന്ന് അധികൃതർ അറിയിച്ചിരുന്നു​.​ ദുൽഹജ്ജ്​ ഒന്ന്​ ഞായറാഴ്​ചയും അറഫ ദിനം ജൂലൈ 19നും ആയിരിക്കുമെന്ന് അധികൃതർ പറഞ്ഞു.
വെള്ളിയാഴ്ച സൗദി സു​പ്രീം കോടതി ബലിപെരുന്നാൾ 20ന് ആണെന്ന് പ്രഖ്യാപിച്ചിരുന്നു. ദുബൈ മതകാര്യ വകുപ്പിന്റെ ട്വിറ്റർ​ പ്രകാരം ഇന്ന് ദുൽഹജ്ജ്​ ഒന്നാണ്​. ഒമാനിൽ ഞായറാഴ്ച ദുൽഹജ്ജ്​ ഒന്നായിരിക്കുമെന്ന്​ ഔഖാഫ്​ മതകാര്യ മന്ത്രാലയവും അറിയിച്ചിരുന്നു.
Read Also: Eid al-Adha 2021 date: ഈ വർഷത്തെ ബക്രീദ് എന്ന്; അറിയേണ്ടതെല്ലാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us