ദുബൈ: നാലര ദിവസത്തെ പ്രവൃത്തി ആഴ്ചയെന്ന നിര്‍ണായക മാറ്റം പ്രഖ്യാപിച്ച് യുഇഎ. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷവും ശനി, ഞായര്‍ ദിനങ്ങളും ഇനി അവധിയായിരിക്കും. ജനുവരി ഒന്നു മുതലാണ് മാറ്റം.
ഫെഡറൽ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണു പുതിയ സംവിധാനം ബാധകം. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ജനുവരി ഒന്നു മുതല്‍ പുതിയ പ്രവൃത്തി ആഴ്ച സംവിധാനത്തിലേക്കു മാറുമെന്നു യുഎഇ ഭരണകൂടം അറിയിച്ചു.
നിലവിൽ ഞായർ മുതൽ വ്യാഴം വരെയാണ് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ പ്രവൃത്തി ആഴ്ച. വെള്ളിയും ശനിയും അവധി ദിനങ്ങളാണ്.
പുതുവര്‍ഷം മുതല്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ എട്ടു മണിക്കൂറാണ് പ്രവൃത്തി സമയം. രാവിലെ 7.30 മുതല്‍ ഉച്ചതിരിഞ്ഞ് 3.30 വരെയാണിത്. വെള്ളിയാഴ്ചകളില്‍ 7.30 മുതല്‍ ഉച്ചയ്ക്കു 12 വരെ 4.5 മണിക്കൂറാണ് പ്രവൃത്തി സമയം.
Also Read: യുഎഇയിലെ ആദ്യ ഡ്രൈവർലെസ് ഇലക്ട്രിക് വാഹനം ലോഞ്ച് ചെയ്തു
വെള്ളിയാഴ്ചകളില്‍, സൗകര്യപ്രദമായ പ്രവൃത്തിസമയമോ വര്‍ക്ക് ഫ്രം ഹോം സാധ്യതയോ തിരഞ്ഞെടുക്കാന്‍ ജീവനക്കാരെ അനുവദിക്കും. വെള്ളിയാഴ്ച പ്രബോധനങ്ങളും പ്രാര്‍ത്ഥനകളും വര്‍ഷം ഉച്ചയ്ക്ക് 1.15 നുശേഷമായും നിശ്ചയിച്ചിട്ടുണ്ട്.
ആഗോളതലത്തില്‍ പ്രവൃത്തി ആഴ്ചയെന്നത് അഞ്ച് ദിവസമാണ്. ഇതിനേക്കാള്‍ കുറച്ച ദേശീയ കുറഞ്ഞ ദേശീയ പ്രവൃത്തി ആഴ്ച അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് യുഎഇ.
ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും തൊഴില്‍-ജീവിത സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ദൈര്‍ഘ്യമേറിയ വാരാന്ത്യ സംവിധാനം നടപ്പാക്കുന്നതെന്ന് യുഎഇ ഭരണകൂടം വ്യക്തമാക്കി.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള പുതിയ പ്രവൃത്തി ആഴ്ച യുഇഎയിലുടനീളമുള്ള സ്കൂളുകള്‍ക്കും ബാധകമാണെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പുതിയ പ്രവൃത്തി ആഴ്ച പിന്തുടരുമെന്ന് അബുദാബി, ദുബായ് സർക്കാരുകളും അറിയിച്ചു.