റിയാദ്: സൗദി അറേബ്യ-യുഎഇ ഏകീകൃത വിസ സമ്പ്രദായം 2020ൽ ആരംഭിക്കാനുള്ള  പദ്ധതി തയാറായെന്ന് യുഎഇ സാമ്പത്തിക മന്ത്രി സുൽത്താൻ അൽ മൻസൂരി റിയാദിൽ പറഞ്ഞു. പദ്ധതി പ്രാവർത്തികമാകുന്നതോടെ സൗദി സന്ദർശിക്കുന്നവർക്ക് യുഎഇയും യുഎഇ സന്ദർശിക്കുന്നവർക്ക് സൗദിയും സന്ദർശിക്കാൻ അനുമതിയുണ്ടാകും.

ജിസിസി രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്കു ഗുണപരമാകുന്ന രീതിയിൽ ടൂറിസം മേഖലയിലെ സംയോജിത പ്രവർത്തനങ്ങൾ വിപുലീകരിക്കണമെന്നു നേരത്തെ ധാരണയുണ്ടായിരുന്നു. ഇതിനായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർക്കിടയിൽ സംയുക്ത യോഗങ്ങളും ചർച്ചകളും നടന്നുവരികയാണ്.

Read Also: ഗസ്റ്റ് വിസയ്ക്ക് അനുമതി: സൗദിയിലെ ചെറുകിട സ്ഥാപനങ്ങള്‍ക്കു പുനര്‍ജന്മമാകും

ഇരു രാജ്യങ്ങളിലെയും ദേശീയ വിമാനക്കമ്പനികൾക്കു നേട്ടമാകും വിധത്തിൽ വിമാന സർവിസുകളുടെ എണ്ണം വർധിപ്പിക്കാനും ടൂറിസം -ഹോട്ടൽ മേഖലകൾക്കു പുത്തനുണർവേകാനും പദ്ധതി സഹായകരമാകുമെന്നും സുൽത്താൻ അൽ മൻസൂരി കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook