കോവിഡ് -19 രോഗവ്യാപനത്തെത്തുടർന്ന് ലേബർ റിക്രൂട്ട്മെന്റ് ഓഫീസുകൾ അടച്ചുപൂട്ടുമെന്ന അഭ്യൂഹങ്ങൾ തെറ്റാണെന്ന് യുഎഇയിലെ അജ്മാനിലെ പ്രാദേശിക ഭരണ അധികൃതർ . ഗാർഹിക തൊഴിലാളികൾക്കിടയിലെ കോവിഡ് വ്യാപനം കാരണം ഓഫീസുകൾ അടച്ചിടുന്നതായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതു സംബന്ധിച്ചാണ് ഇപ്പോൾ അജ്മാന് ക്രൈസിസ് ഡിസാസ്റ്റര്‍ ആന്റ് എമര്‍ജന്‍സി മാനേജ്മെന്റ് അതോരിറ്റി വ്യക്തത വരുത്തിയത്.
ഓഫീസുകൾ അടച്ചിടുന്നുവെന്ന പ്രചാരണങ്ങൾ തെറ്റാണെന്ന് അതോറിറ്റി വ്യക്തമാക്കി. ഓഫീസുകളിലെ 350 ഗാർഹിക ജീവനക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയെന്നും അതോറിറ്റി അറിയിച്ചു. പരിശോധനയിൽ മൂന്ന് കോവിഡ് കേസുകളാണ് കണ്ടെത്തിയതെന്ന് അജ്മാൻ പോലീസിലെ പോലീസ് ഓപ്പറേഷൻ ഡയറക്ടർ ബ്രിഗ് അബ്ദുല്ല സെയ്ഫ് അൽ മത്രോഷി പറഞ്ഞു. രോഗം ബാധിച്ച വീട്ടുജോലിക്കാർ ഉടൻ തന്നെ ക്വാറന്റൈനിലേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു.