യുഎഇ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി യുഎഇ. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. കോവിഡിന്റെ വ്യാപനം തടയാനാണ് ഇത്തരമൊരു നടപടയിലേക്ക് യുഎഇ കടന്നത്.
കഴിഞ്ഞ മാസം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതിതീവ്രതയുള്ള വൈറസിന്റെ സാന്നിധ്യം ഇന്ത്യയില്‍ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടി. പ്രസ്തുത രാജ്യങ്ങളില്‍ നിന്നുള്ള ട്രാന്‍സിറ്റ് ഫ്ലൈറ്റുകള്‍ക്കും വിലക്ക് ബാധകമാണ്. എന്നാല്‍ യുഎഇയില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് ട്രാന്‍സിറ്റ് ഫ്ലൈറ്റ് സേവനം ഉണ്ടാകുമെന്ന് ദേശിയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Also Read: ആദ്യ കുത്തിവയ്പിനു ശേഷം കോവിഡ് ബാധിച്ചവർക്ക് രണ്ടാം ഡോസ് വാക്സിൻ എപ്പോൾ?
യുഎഇ പൗരന്മാർ, ഗോൾഡൻ വിസ കൈവശം ഉള്ളവര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവരെ വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള യാത്രയ്ക്കാണ് വിലക്ക്. മറ്റ് രാജ്യങ്ങളില്‍ വഴി എത്തുന്നതിന് തടസമില്ല. പക്ഷെ 14 ദിവസത്തെ ക്വാറന്റൈന് ശേഷമെ യുഎഇലേക്ക് യാത്ര തിരിക്കാന്‍ അനുമതിയുള്ളു.