Latest News

റിയാദിൽ രണ്ട് പുതിയ വിമാനത്താവളങ്ങൾക്ക് അനുമതി

സൗദിയുടെ വിഷൻ 2030 നഗര വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന പുതിയ വ്യാവസായിക നഗരങ്ങളോട് ചേർന്നാകും ആഭ്യന്തര സർവീസിനായി രണ്ട് പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കുക.

റിയാദ്: രണ്ട് വിമാനത്താവളങ്ങൾക്ക് കൂടി സൗദി തലസ്ഥാനത്ത് അനുമതി നൽകിയതായി റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് അൽ സഊദ് രാജകുമാരൻ അറിയിച്ചു. സൗദിയുടെ വിഷൻ 2030 നഗര വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന പുതിയ വ്യാവസായിക നഗരങ്ങളോട് ചേർന്നാകും ആഭ്യന്തര സർവീസിനായി രണ്ട് പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കുക.

നിലവിൽ കിങ് ഖാലിദ് അന്തർദേശീയ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ 5ൽ നിന്നാണ് ആഭ്യന്തര വിമാന സർവീസുകൾ നടത്തുന്നത്. പുതിയ വിമാനത്താവളങ്ങൾ വ്യോമയാന രംഗത്ത് സൗദിക്ക് വൻ മുന്നേറ്റമുണ്ടാക്കുമെന്നാണ് ഈ രംഗത്തുള്ള വിദഗ്ധരുടെ അഭിപ്രായം.

വാർത്ത: നൗഫൽ പാലക്കാടൻ

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Two new airport in riyadh

Next Story
തണുപ്പ് കൂട്ടി മഴയെത്തി; അനുഭവപ്പെട്ടത് അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തണുപ്പ്rain, bahrain
The moderation of comments is automated and not cleared manually by malayalam.indianexpress.com