റിയാദ്​: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ദമാമിനടുത്ത്​ ഖത്തീഫിൽ സ്​ഫോടകവസ്​തുക്കളുമായി പോയ കാർ ​പൊട്ടിത്തെറിച്ച്​ രണ്ടുപേർ മരിച്ചു. നിരവധി പേർക്ക്​ പരുക്കേറ്റു. വ്യാഴാഴ്​ച വൈകുന്നേരം മഗ്​രിബ്​ നമസ്​കാരത്തിന്​ തൊട്ടുമുമ്പ്​ ഖത്തീഫിലെ തിരക്കേറിയ പാതയിലാണ്​ സംഭവം.

അവാമിയയിൽ നിരവധി അക്രമസംഭവങ്ങളിൽ പൊലീസ്​ തേടുന്ന മുഹമ്മദ്​ ശു​മയീൽ, ഫാദിൽ ഹമാദി എന്നിവരാണ്​ മരിച്ചതെന്നാണ്​​ സൂചന​. ടൊയോട്ട സെക്വായ കാറാണ്​ സ്​ഫോടനത്തിൽ തകർന്നത്​. രണ്ടുപേരുടെയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മരിച്ചവർക്കൊപ്പം ഉണ്ടായിരുന്ന മൂന്നുപേർ സംഭവ സ്​ഥലത്ത്​ നിന്ന്​ രക്ഷപ്പെട്ടു. ഇവർക്ക്​ വേണ്ടി പൊലീസ്​ തിരച്ചിലിലാണ്​.

ഭീകരാക്രമണമാണെന്നായിരുന്നു ആദ്യ നിഗമനം. സ്​ഫോടനത്തെ തുടർന്ന്​ കാറിൽ നിന്ന്​ തീ ആളിപ്പടരുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തിങ്കളാഴ്​ച രാവി​ലെ അവാമിയയിൽ സുരക്ഷാസേനയുടെ വാഹനത്തിന്​ നേരെ ആക്രമണമുണ്ടായിരുന്നു. സംഭവത്തിൽ സുരക്ഷ ഉദ്യോഗസ്​ഥന്​ ഗുരുതരമായി പരുക്കേൽക്കുകയും ചെയ്​തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook