India-UAE Flight: ആർടിപിസിആർ നടത്താൻ സജ്ജമായി കേരളത്തിലെ നാല് വിമാനത്താവളങ്ങളും

India-UAE Flight: തിരുവനന്തപുരം: കേരളത്തിലെ നാല് വിമാനത്താവളങ്ങളും കോവിഡ് പരിശോധന നടത്താൻ സജ്ജമായി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ വിദേശത്തേക്ക് പോകുന്ന യാത്രക്കാർക്ക് കോവിഡ് പരിശോധന നടത്തുന്നതിനുള്ള സൗകര്യങ്ങളായി. തിരുവനന്തപുരം വിമാനത്താവള അധികൃതർ ശനിയാഴ്ച ട്വീറ്റിലൂടെയാണ് ഈ വിവരം അറിയിച്ചത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്തവാളങ്ങളിൽ അടിസ്ഥാന സൗകര്യമൊരുക്കുകയും ഇതിനായി ജീവനക്കാരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഒരു മണിക്കൂറിനുള്ളിൽ 200 പേരെ പിസിആർ പരിശോധന നടത്താനുള്ള സൗകര്യമുണ്ടെന്നും ഫലം 30 മിനിറ്റിനുള്ളിൽ […]

India-UAE flights, Dubai flights, UAE flight bookings, Covid-19 second wave, kerala rt-pcr, India travel restrictions, India news, Indian express, India to UAE Flight News, Emirates, India UAE Flight, Emirate Flights, UAE Flights, UAE Flights From India, india to uae flight news today, india to uae flight news latest, india to uae flight news emirates, india to uae flight news today in malayalam, india to uae flight news gulf news

India-UAE Flight: തിരുവനന്തപുരം: കേരളത്തിലെ നാല് വിമാനത്താവളങ്ങളും കോവിഡ് പരിശോധന നടത്താൻ സജ്ജമായി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ വിദേശത്തേക്ക് പോകുന്ന യാത്രക്കാർക്ക് കോവിഡ് പരിശോധന നടത്തുന്നതിനുള്ള സൗകര്യങ്ങളായി. തിരുവനന്തപുരം വിമാനത്താവള അധികൃതർ ശനിയാഴ്ച ട്വീറ്റിലൂടെയാണ് ഈ വിവരം അറിയിച്ചത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്തവാളങ്ങളിൽ അടിസ്ഥാന സൗകര്യമൊരുക്കുകയും ഇതിനായി ജീവനക്കാരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഒരു മണിക്കൂറിനുള്ളിൽ 200 പേരെ പിസിആർ പരിശോധന നടത്താനുള്ള സൗകര്യമുണ്ടെന്നും ഫലം 30 മിനിറ്റിനുള്ളിൽ ലഭ്യമാകുമെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ (സിയാൽ) ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. മൂന്ന് മണിക്കൂറിൽ പന്ത്രണ്ട് സാംപിൾ പരിശോധിക്കാൻ കഴിയുന്ന തരത്തിലുള്ള 50 യന്ത്രങ്ങളാണ് തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ സ്ഥാപിച്ചിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. കൊച്ചി വിമാനത്താവളത്തിൽ 100 യന്ത്രങ്ങളും സ്വാബ് കളക്ഷനു വേണ്ടി പത്ത് കൗണ്ടറുകളും പ്രവർത്തിക്കുന്നുണ്ട്.

india uae flight booking, India to UAE Flight News, Emirates, India UAE Flight, Emirate Flights, UAE Flights, UAE Flights From India, india to uae flight news today, india to uae flight news latest, india to uae flight news emirates, india to uae flight news today in malayalam, india to uae flight news gulf news

Read More: India-UAE Flight: കുതിച്ചുയർന്നു ടിക്കറ്റ് വിൽപ്പന

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ പിസിആർ ടെസ്റ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിലെ അവസാന ഘട്ടത്തിലാണ്. വിമാന യാത്ര പുനരാരംഭിക്കുമ്പോഴും ഈ സംവിധാനം പ്രവർത്തനക്ഷമമാകുമെന്നും അറിയിച്ചു. വിമാനത്താവളത്തിലെ ടെസ്റ്റുകൾക്ക് പരമാവധി 2,500 രൂപ (ദിർഹം 123)യാകും ചെലവ് എന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ.

കേരളത്തിൽ നിന്നും വിദേശത്ത് പ്രത്യേകിച്ച് ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന 20 ലക്ഷത്തോളം ആളുകളുണ്ട്. നിലവിൽ കേരളത്തിലേക്ക് പത്ത് ലക്ഷത്തോളം പേർ മടങ്ങിയെത്തിയിട്ടുണ്ട്. ഇവരുടെ തിരിച്ചുപോക്ക് പലകാരണങ്ങളാൽ മുടങ്ങിയിരിക്കുകയാണ്. അതിൽ പ്രധാനപ്പെട്ട ഒന്ന് യുഎഎയിലേക്കുള്ള വിമാന യാത്ര അവർ നടത്തുന്നില്ല എന്നതാണ്.

ഈ മാസത്തോടെ യുഎഇ വിമാനയാത്ര വിലക്ക് നീക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് രണ്ടാം തരംഗം ആഞ്ഞുവീശിയ സാഹചര്യത്തിലാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇ യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. അതിൽ കുറവ് വന്ന സാഹചര്യത്തിലാണ് യുഎഇ വിമാനയാത്ര വിലക്ക് നീക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

യുഎഇ അംഗീകരിച്ച വാക്സിനേഷൻ എടുത്തവർക്കും ആർടിപിസിആർ ടെസ്റ്റിൽ നെഗറ്റീവ് റിപ്പോർട്ട് ലഭിച്ചവർക്കും യാത്രാനുമതി ലഭിക്കും. ഈ സാഹചര്യത്തിലാണ് എല്ലാ വിമാനത്താവളത്തിലും ആർടിപിസിആർ പരിശോധന നടത്താനുള്ള സൗകര്യമൊരുക്കിയത്.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Trivandrum airports flight bookings from india kerala rtpcr529796

Next Story
India-UAE Flight: കുതിച്ചുയർന്ന് ടിക്കറ്റ് വിൽപ്പനindia uae flight booking, India to UAE Flight News, Emirates, India UAE Flight, Emirate Flights, UAE Flights, UAE Flights From India, india to uae flight news today, india to uae flight news latest, india to uae flight news emirates, india to uae flight news today in malayalam, india to uae flight news gulf news
The moderation of comments is automated and not cleared manually by malayalam.indianexpress.com