ന്യൂഡൽഹി: വിദേശ രാജ്യങ്ങളില്‍ ജോലിയിൽ ഇരിക്കെ മരിക്കുന്ന പ്രിയപ്പെട്ടവരുടെ ശരീരം ഇന്ത്യയിലേക്ക്‌ തിരികെ എത്തിക്കുന്നത് ബന്ധുക്കളെ സംബന്ധിച്ച്  തികച്ചും യാതന നിറഞ്ഞൊരു അനുഭവമാണ്. ശരീരം ഇന്ത്യയിലേക്ക് എത്തിക്കാന്‍ എടുക്കുന്ന സമയത്തിനു പുറമേ അതിനായി ചിലവാക്കേണ്ടി വരുന്ന പണവും അധികമാണ്.

എണ്‍പത് ലക്ഷത്തോളം ഇന്ത്യക്കാര്‍ നീല ‘കോളര്‍’ ജോലികൾ  ചെയ്യുന്ന  പശ്ചിമേഷ്യന്‍ രാജ്യങ്ങളിലാണ് ഈ പ്രശ്നം ഏറ്റവുമധികം ബാധിച്ചിരുന്നത്. സ്വാഭാവികമായ മരണങ്ങളുടെയും, റോഡ്‌ അപകടങ്ങൾ  വഴിയുള്ള മരണങ്ങളുടെയും കണക്കെടുത്തു നോക്കിയാല്‍ ശരാശരി പത്ത് ഇന്ത്യക്കാർ അവിടങ്ങളില്‍ ദിവസേന മരണമടയുന്നു എന്നാണ് ഔദ്യാഗിക കണക്ക്.

ഇന്ത്യൻ  സാമൂഹിക പ്രവര്‍ത്തകരുടെ  വര്‍ഷങ്ങളായുള്ള ഇടപെടലുകളും, വിദേശകാര്യ വകുപ്പും, സിവില്‍ ഏവിയേഷൻ  വകുപ്പും, എയര്‍ ഇന്ത്യയുമായി നടത്തിയ പല ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ ഈ പ്രശ്നത്തിനൊരു പരിഹാരത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്.

ഗവൺമെന്റും എയർ  ഇന്ത്യയും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ശരീരം എത്തിക്കാനായി മരിച്ചവരുടെ കുടുംബത്തിൽ  നിന്നും ഒരു ‘ഫ്ലാറ്റ് റേറ്റ്’ കൈപ്പറ്റനാണ് തീരുമാനം. തുടക്കഘട്ടത്തില്‍, ഇന്ത്യക്കാർ  ഏറ്റവുമധികം വസിക്കുന്ന ആറു ഗള്‍ഫ്‌ രാജ്യങ്ങളിൽ നിന്ന് ശരീരം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ഏകദേശ കണക്കുകൾ ഇങ്ങനെ.air india

സാധാരണയായി എയര്‍ ഇന്ത്യയുടെ വിമാനങ്ങൾ  ശരീരം എത്തിക്കാന്‍ ഈടാക്കുന്ന വിലയേക്കാള്‍ നാല്പതു ശതമാനത്തോളം കുറവാണ് പുതിയ ‘ഫ്ലാറ്റ് റേറ്റ്’ എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ  സൂചിപ്പിക്കുന്നത്. പന്ത്രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളുടെ ശരീരം എത്തിക്കാന്‍ സാധാരണയിൽ നിന്നും പകുതി തുക മാത്രമേ ഇനി ചെലവ് കാണുകയുള്ളൂ എന്നും അവർ കൂട്ടിച്ചേര്‍ത്തു.

വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരുടെ ശരീരം എളുപ്പത്തിലും, കുടുംബങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്ന പണചിലവിലും എത്തിക്കുക എന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് കഴിഞ്ഞ ആഴ്ച വാരാണസിയില്‍ നടന്ന പ്രവാസി ഭാരതിയ ദിവസിൽ എന്‍ആര്‍ഐകളുമായുള്ള കൂടിക്കാഴ്ചയില്‍ ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുകയുണ്ടായി. 2016 മുതല്‍ 2018 മാത്രം വിദേശ രാജ്യങ്ങളില്‍ നിന്നും 486 ഭൗതിക ശരീരങ്ങൾ ഇന്ത്യയില്‍ എത്തിക്കാൻ നിര്‍ധനരായ കുടുംബങ്ങളെ സഹായിക്കുക വഴി പൊതു ഖജനാവില്‍ നിന്നും 1.6 കോടി രൂപയുടെ ചിലവുണ്ടായതായും അവര്‍ അറിയിച്ചു.

Read: ഇനി തൂക്കി നോക്കില്ല; ഗൾഫിൽ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാൻ നിരക്ക് ഏകീകരിച്ചു

മൃതദേഹത്തിന്‍റെ ഭാരമനുസരിച്ചാണ് എയർലൈനുകൾ പണം ഈടാക്കുന്നത്. ശരീരത്തിന്‍റെ ഭാരം കൂടുംതോറും പണവും അധികം നല്‍കേണ്ടി വരും. ശരാശരി ഒരു ശരീരത്തിന് അന്‍പതിനായിരം മുതൽ  ഒരു ലക്ഷം വരേയോ അതിൽ  കൂടുതലോ ഈടാക്കപ്പെടാം.

മറ്റു യാത്രക്കാരുടെ പെട്ടികള്‍ക്ക് ഒപ്പം വയ്ക്കുന്നത് ഭൗതിക ശരീരത്തിനോടുള്ള അനാദരവാകയാലും, യാത്രക്കാരുടെ ‘സെന്‍സിറ്റിവിറ്റി’ കണക്കിലെടുത്തും മൃതദേഹം അടങ്ങുന്ന പെട്ടികൾ  പ്രത്യേകമായിട്ടാണ്  കാർഗോയിൽ സൂക്ഷിക്കുന്നത്. പെട്ടിക്ക് ചുറ്റും അവശേഷിക്കുന്ന സ്ഥലത്തിനായുള്ള പണവും ഈ റേറ്റില്‍ ഈടാക്കപ്പെട്ടിരുന്നതിന്റെ അടിസ്ഥാനത്തിലാണ് മുന്‍പുണ്ടായിരുന്ന കൂടിയ നിരക്ക് എന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Read in English Logo Indian Express

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook