കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു ദിവസം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണം 8333 എന്ന്‍ കണക്കുകള്‍. 2017 ജനുവരി മുതല്‍ ഒക്ടോബര്‍ മാസം വരെയുള്ള കണക്കനുസരിച്ച് ഇരുപത് ലക്ഷത്തിലധികം നിയമലംഘനങ്ങളാണ് ആകെ റിപ്പോര്‍ട്ട്‌ ചെയ്തതെന്നും ട്രാഫിക് വകുപ്പിന്‍റെ കണക്കുകള്‍ പറയുന്നു.

പൊലീസ് നേരിട്ട് റജിസ്റ്റര്‍ ചെയ്ത 970000 ഓളം കേസുകളും, രാജ്യത്താകെ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ വഴി റജിസ്റ്റര്‍ ചെയ്യപ്പെട്ട പത്ത് ലക്ഷത്തിലധികം നിയമലംഘനങ്ങളില്‍ അടക്കം അന്‍പത് മില്യണ്‍ കുവൈത്ത് ദിനാര്‍ പിഴയായി ഈടാക്കിയെന്നും കണക്കുകളില്‍ പറയുന്നു. ലൈസൈന്‍സ് ഇല്ലാതെ വാഹനമോടിച്ച 147 വിദേശികളെ ഇക്കാലയളവില്‍ നാടുകടത്തിയതായും റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook