കുവൈത്ത് സിറ്റി: ട്രാഫിക് പരിഷ്കാരങ്ങളുടെ ഭാഗമായി കുവൈത്തിലെ വിവിധ റോഡുകള്‍ക്ക് ‘ടോള്‍’ സിസ്റ്റം കൊണ്ടുവരാന്‍ നീക്കം. ഇതിന്‍റെ ഭാഗമായുള്ള പഠനം നടന്നു വരികയാണെന്ന് പൊതുമരാമത്ത് വകുപ്പിന്‍റെ ചുമതലയുള്ള അണ്ടര്‍ സെക്രട്ടറി എൻജിനീയര്‍ അഹമദ് അല്‍-ഹസ്സന്‍ പറഞ്ഞു. ചില പ്രധാന റോഡുകള്‍ക്ക് ചുങ്കം ചുമത്തുകയും അതേസമയം മറ്റ് ചില റോഡുകളിലേക്ക് വാഹനങ്ങള്‍ തിരിച്ചു വിടാനും പറ്റും. ഇത് വഴി വലിയ തോതിലുള്ള ട്രാഫിക് തടസ്സം ഒഴിവാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സ്കൂള്‍-ഓഫീസ് സമയങ്ങളില്‍ രാജ്യത്തെ പ്രധാന റോഡുകളില്‍ മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ട്രാഫിക് തടസങ്ങളാണ് അനുഭവപ്പെടുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന പ്രധാന ബൈപാസ് റോഡുകളുടെ പണികള്‍ അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടുകൂടി പൂര്‍ത്തിയാകുമെന്നും, 26 ഓളം വരുന്ന പുതിയ റോഡുകളുടെ നിർമാണ പ്രവര്‍ത്തികള്‍ ഏറെ വൈകാതെ ആരംഭിക്കുമെന്നും പ്രാദേശിക പത്രമായ അല്‍-റായിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ എൻജിനീയര്‍ അഹമദ് അല്‍-ഹസ്സന്‍ പറഞ്ഞു.

റോഡപകടം: കുവൈത്തില്‍ സെപ്റ്റംബറില്‍ മരിച്ചത് 34 പേര്‍
കുവൈത്ത് സിറ്റി: കുവൈറ്റില്‍ വിവിധ റോഡപകടങ്ങളില്‍ കഴിഞ്ഞ മാസം മാത്രം മരിച്ചവര്‍ 34 പേര്‍. അപകടങ്ങില്‍ മരിച്ചവരില്‍ 14 പേര്‍ സ്വദേശികളും ഇരുപത് വിദേശികളുമാണ്. അമിതവേഗത, അശ്രദ്ധമായി വാഹനമോടിക്കള്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം, റെഡ്സിഗ്നല്‍ മുറിച്ചു കടക്കല്‍ തുടങ്ങിയവയാണ്‌ അപകടമരണങ്ങള്‍ക്ക് പ്രധാന കാരണങ്ങള്‍. ട്രാഫിക് നിയമലംഘനങ്ങള്‍ കുറക്കാന്‍ ഉദ്ദേശിച്ച് അതിനൂതന മാര്‍ഗ്ഗങ്ങളാണ് കുവൈറ്റ്‌ സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ