റിയാദ്: തിരൂർ മീനടത്തൂർ ചെമ്പ്ര സ്വദേശി ശംസുദ്ദീൻ (43) ഹൃദയാഘാതം മുലം റിയാദില്‍ മരിച്ചു. റിയാദ് തിരൂർ മണ്ഡലം കെഎംസിസി സജീവപ്രവർത്തകനും ബത്ഹ ലാവണ്യ ഹോട്ടലിലെ ജീവനക്കാരനുമാണ്. ജോലിക്കിടെ തളർന്ന് വീണതിനെ തുടർന്ന് സ്വകാര്യ ക്ളിനിക്കില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തെന്നല മൊയ്‌തീൻ കുട്ടിയും കെഎംസിസി പ്രവര്‍ത്തകരും സുഹൃത്തുക്കളും ബന്ധുക്കളും സഹായവുമായി രംഗത്തുണ്ട്.
