മനാമ: മലയാളി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ കളപ്പുരക്കല്‍ പരേതാനായ അബ്ദുവിന്റെ മകന്‍ അബ്ദുല്‍ നാസര്‍ (47) ആണ് മരിച്ചത്. റിഫയിലെ എക്‌സോട്ടിക് കാര്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്ന 22 വര്‍ഷമായി ബഹ്‌റൈനില്‍ ജോലിചെയ്തു വരികയായിരുന്നു.

ജമീലയാണ് മാതാവ്. ഭാര്യ സിറാജുന്നിസ കൊടുങ്ങല്ലൂര്‍ എംഐടി സ്‌കൂള്‍ അധ്യാപികയാണ്. മക്കള്‍: നാജിയ, ആദില്‍ ഇര്‍ഫാന്‍. ബിഡിഎഫ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ