മനാമ: തിരുവല്ല കുറ്റൂര്‍ സ്വദേശി എ.വി.സുനില്‍ കുമാര്‍ (43) ബഹ്‌റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഗുദൈബിയയിലെ താമസ സ്ഥലത്ത് പുലര്‍ച്ചെ രണ്ടോടെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടന്ന് ഭാര്യ സ്മിത അയല്‍ വാസികളെ വിവരമറിയിച്ചു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

15 വര്‍ഷമായി കെഎഫ്‌സിയുടെ എയര്‍ കണ്ടീഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. അച്ഛന്‍: അശ്വതി ഭവനില്‍ വിശ്വനാഥന്‍ പിള്ള. ഇന്ത്യന്‍ സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി സൂരജ്, എല്‍കെ.ജി വിദ്യാര്‍ഥിനി സ്വാതി എന്നിവര്‍ മക്കള്‍. മൃതദേഹം നാട്ടിലത്തെിച്ച് സംസ്‌കരിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ