/indian-express-malayalam/media/media_files/uploads/2017/05/launch-of-magazine.jpg)
റിയാദ് : പ്രവാസ ലോകത്തെ അറിയപ്പെടാത്ത മുഖങ്ങളെ പ്രത്യക്ഷമാക്കാൻ നവസംരഭം രൂപപ്പെടുന്നു. പ്രവാസലോകത്തിലെ അറിയപ്പെടാത്ത എഴുത്തുകാർ, സാഹിത്യാഭിരുചിയുള്ള വിദ്യാർത്ഥികൾ, വീട്ടമ്മമാർ തുടങ്ങി വിവിധ മേഖലകളിലുളള ഒരു പ്രവാസി എഴുത്തുകാരും അറിയപ്പെടാതെ പോകരുത് എന്ന ലക്ഷ്യത്തോടെ റിയാദ് ഇന്ത്യൻ മീഡിയ ഫോറം നടത്തിയ ജേണലിസ്റ്റ് ട്രെയിനിംഗ് പ്രോഗ്രാമിലെ ആദ്യ ബാച്ച് പഠിതാക്കളുടെ കൂട്ടായ്മയായ "ദി മീഡിയ ക്ലബ്ബ് 'നിലവിൽ വന്നു.
ക്ലബ്ബിന്റെ ഉദ്ഘാടനം റിപ്പോർട്ടർ ചാനൽ റിയാദ് ചീഫ് ബ്യുറോ വി. ജെ. നസ്റുദ്ധിൻ നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിദ്ധികരിക്കുന്ന "ദി ജേണി "ത്രൈ മാസികയുടെ ലോഗോ പ്രകാശനം ജീവൻ റ്റി വി റിയാദ് ബ്യുറോ ചീഫും റിംഫ് ജനറൽ സെക്രട്ടറിയുമായ ഷംനാദ് കരുനാഗപ്പള്ളി നിർവഹിച്ചു. പ്രസിഡന്റ് നാദിർഷ ആമുഖ പ്രസംഗം നടത്തി. വ്രതവും ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ കിങ് ഫഹദ് യൂണിവേഴ്സിറ്റി ഫാക്കൽറ്റി എമെർജെൻസി മെഡിസിൻ വിഭാഗത്തിലെ ഡോക്ടർ അബ്ദുൽസലാം ക്ലാസ് എടുത്തു. നോമ്പിന്റെ ശാസ്ത്രം ഖുർആനിലൂടെ എന്ന വിഷയത്തിൽ പ്രിൻസസ് നൂറ ബിന്ദ് അബ്ദുൾറഹ്മാൻ യൂണിവേട്സിറ്റിയിലെ പെരിയോടെന്റിസ്റ് ഫാക്കൽറ്റി ഡോക്ടർ ഹസീന ഫുആദ് ചർച്ച ക്ലാസ് നയിച്ചു. വ്രതവുമായി ബന്ധപ്പെടുത്തി പ്രവാസി മജീഷ്യൻ നൌഫൽ പൂവകുറിശി മാജിക് ഷോ നടത്തി.
ചടങ്ങിൽ റിംഫ് പ്രതിനിധികളായ ഉബൈദ് എടവണ്ണ (ജയ്ഹിന്ദ് ), ബഷീർ പാങ്ങോട് (ജനം ), നാസർ കാരന്തൂർ (ഏഷ്യാനെറ്റ് ), ഷാജിലാൽ (അമൃത ), ജയൻ കൊടുങ്ങല്ലൂർ (സത്യം ഓൺലൈൻ ), എൻ. ആർ. കെ. ചെയർമാൻ അഷറഫ് വടക്കേവിള, ഇബ്രാഹിം സുബുഹാൻ എന്നിവർ പ്രസംഗിച്ചു. ജെ. റ്റി. പി നാൾവഴികൾ ക്ലബ്ബ് ഉപദേശക സമിതി അംഗവും ഇന്ത്യൻ സ്കൂൾ ഹെസ്മിസ്ട്രെസുമായ മൈമ്മൂന അബ്ബാസ് അവതരിപ്പിച്ചു.
റിംഫിനുള്ള ഉപഹാരം ക്ലബ്ബ് രക്ഷാധികാരി അലവിക്കുട്ടി ഒളവട്ടൂരിൽ നിന്നും റിംഫ് കോഡിനേറ്ററും തേജസ് പ്രതിനിധിയുമായ റഷിദ് ഖാസ്മി ഏറ്റുവാങ്ങി. ഡോക്ടർ അബ്ദുൾ അസീസിന് മൈമൂന അബ്ബാസും, ഡോക്ടർ ഹസീനക്ക് നൗഫിന സാബുവും മജീഷ്യൻ നൗഫൽ പൂവകുറിശിക്ക് ഷാജിന ഇബ്രാഹിമും ഉപഹാരങ്ങൾ കൈമാറി. പരിപാടികൾക്കു ഷിഹാബുദ്ധിൻ കുഞ്ചിസ്, നജാത് അബ്ദുൾറഹ്മാൻ, ഷഫീക് കിനാലൂർ, ഷാനവാസ് പാലക്കാട്, സലിം പള്ളിയിൽ, നിഖില സമീർ, സമീഷ് സജീവൻ, നിഷ നൌഷാദ്,ഫെമിന നൗഷാദ് തുടങ്ങിയവർ നേതൃത്വം കൊടുത്തു. ഷിബു ഉസ്മാൻ, അഫ്നാൻ അബ്ബാസ് എന്നിവർ പ്രസംഗിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.