സലാല: ഒമാൻ തീരത്തേക്ക് അടുക്കുന്ന ക്യാർ ചുഴലിക്കാറ്റിനെതിരെ ജാഗ്രത പുലർത്തുകയാണ് ഒമാനിലെ നാഷണൽ സിവിൽ ഡിഫൻസ് കമ്മിറ്റി (എൻ‌സി‌സി‌ഡി). ടൈംസ് ഓഫ് ഒമാൻ റിപ്പോർട്ട് പ്രകാരം ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്നതിന്റെ സൂചനകൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒമാനിൽ അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. സുൽത്താൻ ഖാബൂസ് തുറമുഖത്തിനു സമീപത്തെ റോഡുകളിലേക്ക് തിരമാലകൾ ഇരച്ചെത്തുകയും റോഡിൽ മുഴുവൻ വെളളം നിറയുകയും ചെയ്തിട്ടുണ്ട്.

ക്യാറിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും കടൽതീരങ്ങളിലക്ക് പോകുന്നത് ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ പലരും ഈ മുന്നറിയിപ്പ് അവഗണിച്ച് തീരപ്രദേശത്ത് പോവുകയും ശക്തമായ തിരമാലകളുടെയും വെളളക്കെട്ടുകളുടെയും വീഡിയോകളും ചിത്രങ്ങളുമെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.

അതേസമയം, ക്യാർ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. എങ്കിലും ചുഴലിക്കാറ്റിനെ തുടർന്ന് എട്ടുമീറ്റർ ഉയരത്തിൽവരെ തിരമാലകൾ ഉയർന്നുപൊങ്ങാനും ശക്തമായ കാറ്റു വീശാനും സാധ്യതയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook