റിയാദ്: റിയാദിലെ തിരുവനന്തപുരം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ ടെക്‌സ റിയാദിന്റെ എട്ടാം വാര്‍ഷികാഘോഷം അതിവിപുലമായ രീതിയില്‍ ‘ടെക്‌സ-താജ് കോള്‍ഡ് സ്റ്റോര്‍ ടെക്‌സോത്‌സവം’ എന്ന പേരില്‍ ആഘോഷിച്ചു. എക്‌സിറ്റ് 18 ലുള്ള അല്‍മര്‍വ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് നിസാര്‍ കല്ലറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരികസമ്മേളനം താജ് കോള്‍ഡ് സ്റ്റോര്‍ എംഡി ഷാജഹാന്‍ കല്ലമ്പലം ഉദ്ഘാടനം ചെയ്തു. സലാഹുദീന്‍ മരുതിക്കുന്ന് ആമുഖ പ്രഭാഷണം നടത്തി. ചടങ്ങില്‍ ടെക്‌സ മാധ്യമപുരസ്‌കാര ജേതാവ് തിരുവനന്തപുരം എയര്‍പോര്‍ട്ട് ഏരിയയിലെ മാധ്യമം ദിനപത്രം ലേഖകന്‍ എം.റഫീഖിന് ഷാജഹാന്‍ കല്ലമ്പലം അവാര്‍ഡ് സമ്മാനിച്ചു.

ക്യാഷ് അവാര്‍ഡ് നൗഷാദ് കിളിമാനൂര്‍ കൈമാറി. നിസാര്‍ കല്ലറ പൊന്നാടയണിയിച്ച് ആദരിച്ചു. മുഖ്യപ്രഭാഷകന്‍ ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറി വെങ്കിടേഷ് നാരായണനെ സുരേഷ് പാലോടും ഉദ്ഘാടകന്‍ ഷാജഹാന്‍ കല്ലമ്പലത്തിന് പ്രകാശ് വാമനപുരവും പൊന്നാട നല്‍കി ആദരിച്ചു. ഡോ. ജയചന്ദ്രന്‍ (ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്), ജയന്‍ കൊടുങ്ങല്ലൂര്‍ (റിയാദ് മീഡിയ ഫോറം), ഭഗത് (ജരീര്‍ മെഡിക്കല്‍ സെന്റര്‍) ഷംസുദ്ദീന്‍ കോറോത്ത് (ജീപാസ്), ഗായത്രി പ്രേം ലാല്‍ (സെക്രട്ടറി, ടെക്‌സ കുടുംബവേദി) എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സ്‌പോര്‍സ് കണ്‍വീനര്‍ അബ്ദുല്‍ അഹദ് ടെക്‌സ-ട്രാവങ്കൂര്‍ ക്രിക്കറ്റ് ടീമിനെ സദസ്സിന് പരിയചപ്പെടുത്തി. ജീവകാരുണ്യ കണ്‍വീനര്‍ അനില്‍ കല്ലറ ടെക്‌സ ജീവനം 2013 പദ്ധതിയുടെ അഞ്ചാം ഘട്ടത്തെ കുറിച്ച് വിശദീകരിച്ചു.തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നിര്‍ദ്ദനരും നിരാലംബരുമായവരെ കണ്ടെത്തി പ്രതിമാസം 10,000 രൂപ ഓരോരുത്തര്‍ക്കായി നല്‍കും. ജീവനം പദ്ധതി പ്രകാരം ഏഴ് ലക്ഷത്തിലധികം രൂപ ഇതുവരെ കൈമാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ടെക്‌സ മലാസിലുള്ള ജരീര്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് ആറ് മണിമുതല്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. തുടര്‍ന്ന് നൗഷാദ് കിളിമാനൂര്‍ കോര്‍ഡിനേറ്റ് ചെയ്തവതരിപ്പിച്ച കലാസന്ധ്യയില്‍ റിയാദ് കളേര്‍സ് മ്യൂസിക് ഗ്രൂപ്പിലെ അംഗങ്ങളായ ഷാജഹാന്‍ എടക്കര, സക്കീര്‍ മണ്ണാര്‍മല, ഷമീര്‍ വാളാഞ്ചേരി, ഷാരൂഖ് സക്കീര്‍, ആമിന അക്ബര്‍, ലെന ലോറന്‍സ്, നൈല ജാനിസ് എന്നിവരും ടെക്‌സ അംഗമായ ഷഹീറുദ്ദീന്‍ കാപ്പിലും ഗാനങ്ങളാലപിച്ചു. രമാ ഭദ്രന്‍, രശ്മി വിനോദ്, നൂറ സജീവ്, ശ്രേയ രമണന്‍, ശില്പ പ്രശാന്ത് എന്നവര്‍ ചിട്ടപ്പെടുത്തി അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ കാണികളുടെ പ്രശംസ പിടിച്ചു പറ്റി. സിരാജ് ചിത്രാംഗദന്റെ സംവിധാനത്തില്‍ ടെക്‌സയിലെ മുതിര്‍ന്ന കലാകാരന്മാരും കലാകാരികളും ചേര്‍ന്നവതരിപ്പിച്ച ഹാസ്യനാടകവും മജു അഞ്ചല്‍, ഫാസില്‍ ഹാഷിം, ഹരി, സജി എന്നിവര്‍ അവതരിപ്പിച്ച ശബ്ദാനുകരണവും കാണികളില്‍ ചിരി പടര്‍ത്തി. വിസ്മയങ്ങളുടെ വാതായനങ്ങള്‍ തുറന്ന കൊച്ചു കലാകാരി മെഹര്‍ജാന്‍ മുസ്തഫയുടെ മായാജാല പ്രകടനം സദസ്സിന് കൗതുകം പകര്‍ന്നു.

ജീവകാരുണ്യ പദ്ധതിക്കായി സംഘടിപ്പിച്ച നറുക്കെടുപ്പില്‍ ജീപ്പാസ് നല്‍കിയ നാലു സമ്മാനങ്ങള്‍ക്കുള്ള വിജയികളെ തിരഞ്ഞെടുത്തു. സജീവ് നാവായിക്കുളം, പ്രശാന്ത് വാമനപുരം, ഡാഡു, പ്രേം ലാല്‍, മുഹമ്മദ് ഇല്യാസ്, അജിത് കക്കരക്കല്‍, സേതു കുഴിക്കാട്ടില്‍, ചന്ദ്രന്‍ കല്ലറ, അനില്‍ കാരേറ്റ്, സുനിഷ അജിത്, അജിത അനില്‍, സുജ പ്രകാശ്, ലക്ഷ്മി പ്രശാന്ത്, ലാലി സജീവ്, ബിന്ദു രമണന്‍ എന്നിവർ പരിപാടികള്‍ നിയന്ത്രിച്ചു. മാസി മാധവന്‍ സബ്‌കോര്‍ഡിനേറ്ററും ദിവ്യ ഡാഡു, ഗായത്രി പ്രേംലാല്‍ എന്നിവര്‍ അവതാരകരുമായിരുന്നു. ജനറല്‍ സെക്രട്ടറി സുരേഷ് പാലോട് സ്വാഗതവും ട്രഷറര്‍ പ്രകാശ് വാമനപുരം കൃതജ്ഞതയും രേഖപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ