മനാമ: കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍ ബഹ്‌റൈനില്‍ പൊതു വിദ്യാലയങ്ങള്‍ക്കു നേരെ പത്തോളം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു. പലഭാഗങ്ങളില്‍ ആറു വിദ്യാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്.

പുതുതായി നിര്‍മ്മിച്ച മാല്‍കിയ ഇന്റര്‍മീഡിയറ്റ് ഗേള്‍സ് സ്‌കൂളില്‍ കഴിഞ്ഞ ദിവസം ചില അതിക്രമിച്ചു കടന്നു. സ്‌കൂള്‍ ഗാര്‍ഡിനെ ഭീഷണിപ്പെടുത്തിയ സംഘം എട്ട്അഗ്‌നിശമന ഉപകരണങ്ങള്‍ മോഷ്ടിക്കുകയൂം ചെയ്തു. ഇത്തരം ഉപകരണങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

ദിറാസ് ഇന്റര്‍മീഡിയേറ്റ് ഗേള്‍സ് സ്‌കൂളിലും അഞ്ചു പ്രാവശ്യം ആക്രമണങ്ങള്‍ ഉണ്ടായി. അക്രമികള്‍ സ്‌കൂളിന്റെ ചുവരുകള്‍ തകര്‍ക്കുകയും സിസിടിവി നശിപ്പിക്കുകയും സ്‌കൂളിലേക്കുള്ള റോഡ് തടസപ്പെടുത്തുകയും ചെയ്തു. സനാബിസ്, ബിലാദ് അല്‍ ഖ്അതീം, സിത്ര എന്നിവിടങ്ങളിലെ സ്‌കൂളുകളെ ലക്ഷ്യമാക്കിയും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ