റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ രണ്ട് ഓഫീസുകൾക്ക് നേരെ ചാവേർ ആക്രമണം നടത്താനിരുന്ന ഭീകരരുടെ ശ്രമം വിഫലമാക്കി. യമൻ സ്വദേശികളായ അഹ്മദ് യാസർ അൽ ഖല്ദി, അമ്മാർ അലി മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. പ്രതിരോധ മന്ത്രാലയത്തിലേക്ക് സ്ഫോടന വസ്തുക്കളുമായി എത്തുമ്പോഴേക്കും സുരക്ഷാ വിഭാഗം പിടികൂടുകയായിരുന്നു. ഇവർക്ക് സഹായം ചെയ്തു എന്ന് സംശയിക്കുന്ന രണ്ട് സൗദി പൗരന്മാരും പിടിയിലായിട്ടുണ്ട്. എന്നാൽ ഇവരുടെ വിശദാംശങ്ങൾ മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല.

അരയിൽ കെട്ടുന്ന ചാവേർ സ്ഫോടന വസ്തുക്കളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഏഴ് കിലോഗ്രാം വീതം ഭാരം വരുന്നതാണ് ഓരോന്നും. സ്വന്തം നിലക്ക് നിർമിച്ചതാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. റിയാദിലെ അൽ റിമാലിനടുത്തുള്ള വീട്ടിൽ വച്ചാണ് സ്‌ഫോടക വസ്തുക്കൾ നിർമിച്ചതെന്ന രഹസ്യ വിവരത്തെ തുടർന്ന് പ്രദേശം വളഞ്ഞു പരിശോധന നടത്തി. അന്വേഷണം ഊർജിതമാക്കിയതായി പ്രധാന പത്രങ്ങൾ മന്ത്രാലയത്തെ ഉദ്ധരിച്ചു റിപ്പോർട്ട് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ