മനാമ: ബഹ്‌റൈനില്‍ അല്‍ അഷ്താര്‍ ബ്രിഗേഡ്‌സ് എന്ന തീവ്രവാദ സംഘടനയില്‍ പ്രവര്‍ത്തിച്ച മൂന്ന് പേര്‍ക്കു ജയില്‍ ശിക്ഷ. കേസിലെ ഒന്നും രണ്ടും പ്രതികള്‍ക്ക് ഏഴ് വര്‍ഷമാണു ശിക്ഷ. ഇവരുടെ പൗരത്വം 15 വര്‍ഷത്തേയ്ക്ക് റദ്ദാക്കി. മൂന്നാം പ്രതിക്ക് മൂന്നു വര്‍ഷമാണ് ശിക്ഷ.

ദെയ്ഹില്‍ 2014ല്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പൊലീസുകാര്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ അല്‍ അഷ്താര്‍ ബ്രിഗേഡ്‌സ് ആയിരുന്നു. പൊലീസിനെതിരെ നടന്ന നിരവധി തീവ്രവാദി ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഈ സംഘടന ഏറ്റെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ