ജിദ്ദ: മകന്റെ ജോലി സ്ഥലമായ ഒമാനിൽ നിന്നും ഭർത്താവിനോടൊപ്പം പരിശുദ്ധ ഉംറക്ക് പ്രവാചക നഗരിയിലെത്തിയ തമിഴ്നാട് വെല്ലൂർ സ്വദേശി ഫാത്തിമ ബീവി (50) വ്യാഴ്ച രാത്രി താമസിക്കുന്ന ഹോട്ടൽ മുറിയിൽ ഹൃദയാഘാതം മൂലം മരിച്ചു. നാഷണൽ ഹോസ്‌പിറ്റലിലെ ഡോക്ടർ നജീബുദ്ദീൻ വിവരം ഉടൻ മദീന നവോദയ വൈസ് പ്രസിഡന്റ് സലാം കല്ലായിയെ അറിയിച്ചു. അദ്ദേഹം എംബസ്സി ഉദ്യോഗസ്ഥൻ ഷുക്കൂർ സാഹിബിന്റെ സഹായത്തോടെ അസീസിയ്യ നവോദയ ജീവകാരുണ്യ പ്രവർത്തകരായ മുബാറക്, നിസാർ കരുനാഗപ്പള്ളി, ജോമോൻ എന്നിവരുടെ നിരന്തരമായ പരിശ്രമത്താൽ ശനിയാഴ്ച പുലർച്ചെ തന്നെ സുബിഹി നമസ്കാരാന്തരം ബാഖിയാ കബർസ്ഥാനിൽ കബറടക്കി.

ഇസ്ഹാക്ക് (ഒമാൻ), യൂസഫ് (ദുബായ്), റിയാനാ ജമാൽ (ഇന്ത്യ) എന്നിവർ മക്കളാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ