റിയാദ്: മുനിസിപ്പൽ, നഗരകാര്യ മന്ത്രാലയത്തി​​ന്റെ അത്യാധുനിക കാലാവസ്​ഥ നിരീക്ഷണ സംവിധാനം സൗദിയിൽ പ്രാബല്യത്തിൽ വന്നു. ‘മതീർ’ എന്ന പേരിലുള്ള ഹൈടെക്​ സംവിധാനം അറബ്​ മേഖലയിൽ ഇതാദ്യമായാണ്​ സ്ഥാപിക്കുന്നത്​. മഴ, വെള്ളപ്പൊ​ക്കം, മഞ്ഞുവീഴ്​ച, കൊടുംചൂട്​, കാലാവസ്​ഥ വ്യതിയാനം തുടങ്ങിയവ വളരെ നേരത്തെ അറിയാനും അതനുസരിച്ചുള്ള മുൻകരുതലുകൾ സ്വീകരിക്കാനും അധികാരികൾക്ക്​ ഇതുവഴി സാധിക്കും.

സാറ്റലൈറ്റുകൾ, പ്രാദേശിക, രാജ്യാന്തര കാലാവസ്​ഥ കേന്ദ്രങ്ങൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച്​ കൃത്യമായ കാലാവസ്​ഥ പ്രവചനം നടത്തുകയാണ്​ മതീർ ചെയ്യുക. വിവിധ കേ​ന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച്​ അടുത്ത അഞ്ചുദിവസത്തേക്കുള്ള അന്തരീക്ഷത്തെ വ്യത്യസ്​ത ജാ​​ഗ്രതാ തോതിൽ അടയാളപ്പെടുത്തും. മഞ്ഞ, ചുവപ്പ്​ നിറങ്ങൾ അതീവ ജാഗ്രതയെ സൂചിപ്പിക്കുന്നു. അഞ്ചുദിവസത്തെ ഓരോ മണിക്കൂറും ഈ രീതിയിൽ രേഖപ്പെടുത്തും. അന്തരീക്ഷ താപനില, കാറ്റിന്റെ വേഗം, ദിശ, മഴയുടെ തോത്​, മൂടൽമഞ്ഞ്​, മേഘം, ഹ്യുമിഡിറ്റി എന്നിവ കൃത്യമായി അഞ്ചുദിവസം മു​മ്പേ അറിയാനാകും. ഇടിമിന്നലി​​ന്റെയും മറ്റും ദിശയും തീവ്രതയും റഡാറുകൾ ഉപയോഗിച്ചും കണ്ടെത്താനാകും.

മതീർ ശേഖരിക്കുന്ന വിവരങ്ങൾ രാജ്യത്തെ 286 സെക്രട്ടറിയേറ്റുകളിലും മുനിസിപ്പാലിറ്റികളിലും കൈമാറും. പ്രാദേശികമായും ദേശീയ തലത്തിലും മുൻകരുതലുകൾ സ്വീകരിക്കാൻ ഇതുവഴി സാധിക്കും.

വാർത്ത: സിജിൻ കൂവള്ളൂർ

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ