റിയാദ്: എസ്‌വൈഎസ് റിയാദ് സെൻട്രൽ കമ്മിറ്റി “തഖ്‌വിയ” പ്രവർത്തക ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് സഫ മക്ക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് രാവിലെ 9 മണിയോടെയാണ് തുടക്കം കുറിച്ചത്. ഉദ്ഘാടന സെഷനിൽ ഷാഹിദ് ഫൈസിയുടെ പ്രാർത്ഥനയോടെയാണ് ക്യാംപിനു തുടക്കമായത്. ഉദ്ഘാടന സെഷനിൽ എസ്‌വൈഎസ് സൗദി നാഷണൽ കമ്മിറ്റി ട്രഷറർ സൈതലവി ഫൈസി പനങ്ങാങ്ങര അധ്യക്ഷത വഹിച്ചു.

കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മാമുക്കോയ ഉദ്ഘാടനം ചെയ്‌തു. മുഹമ്മദ് കുട്ടി വയനാട്, ഹമീദ് മണ്ണാർക്കാട്, മജീദ് നരിക്കുനി എന്നിവർ സംസാരിച്ചു. മുഹമ്മദ് മണ്ണേരി കണ്ണൂർ സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന ളുഹാ സെഷനിൽ ഇസ്‌മായിൽ ഹുദവി വിഷയാവതരണം നടത്തി.

റഫീഖ് കൂളിവയൽ ആശംസ പ്രസംഗം നടത്തി. ളുഹാ നികാരത്തിനു ശേഷം “ആത്മീയത” സെഷനിൽ റിയാദിലെ പ്രമുഖ പ്രഭാഷകനും റിയാദ് എസ്‌കെഐസി വൈസ് പ്രസിഡന്റ് കൂടിയായ മുസ്തഫ ബാഖവി പെരുമുഖം മുഖ്യ പ്രഭാഷണം നടത്തി.

“ആദർശ” സെഷനിൽ പ്രസിഡന്റ് അബൂബക്കർ ഫൈസി വെള്ളില അധ്യക്ഷത വഹിച്ചു. ഒഐസിസി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്‌തു. സിറാജുദ്ദീൻ, നാസർ മാങ്കാവ്, മുഹമ്മദ് വേങ്ങര, മജീദ് കളറോഡ് സംസാരിച്ചു. തുടർന്ന് മുഖ്യ അതിഥിയായെത്തിയ കേരളത്തിലെ പ്രമുഖ മത കലാലയമായ നന്തി ജാമിഅ ദാറുസ്സലാം പ്രൊഫസർ ഹാഫിള് ഷക്കീർ ഹൈത്തമിയുടെ പഠന ക്ലാസ് നടന്നു.

അഹ്‌ലു സുന്നയുടെ ആധികാരികത തെളിവുകൾ സഹിതം അക്കമിട്ടു നിരത്തിയ പ്രഭാഷണം സമസ്തയുടെ പ്രവർത്തന ഗോദയിലേക്കു കയറി സമസ്തയെ നയിച്ച മഹാന്മാരുടെ ചരിത്രങ്ങളോടെ ആരായിരിക്കണം, ആരാകണം ഒരു സമസ്തയുടെ പ്രവർത്തകൻ എന്ന് വിശദമായി പ്രസംഗത്തിൽ അദ്ദേഹം പ്രവർത്തകരെ ഉണർത്തി. “സംഘടന സംഘാടനം” എന്ന വിഷയത്തിൽ മുഹമ്മദ് കോയ വാഫി ക്ലാസ്സെടുത്തു. പുതിയ പദ്ധതികൾ ഓർഗനൈസിങ്ങ് സെക്രട്ടറി അവതരിപ്പിച്ചു. അഷ്‌റഫ് കൽപകഞ്ചേരി സംശയ നിവാരണത്തിന് നേതൃത്വം നൽകി. അഷ്‌റഫ് സാഹിബ് പഴയ കല അനുഭവങ്ങൾ പങ്കുവച്ചു.

സംഘടന ചർച്ചയിൽ ഷൗഖത്ത് കടമ്പോട്, ഗഫൂർ ഒളവട്ടൂർ, ഹംസത്തലി മലപ്പുറം, ബഷീർ സുള്ളിയ, തുടങ്ങിയവർ സംസാരിച്ചു. മാള മുഹ്‌യിദ്ദീൻ സാഹിബ് ചർച്ച ക്രോഡീകരിച്ച് സംസാരിക്കുകയും സൈദലവി ഫൈസി മറുപടി നൽകുകയും ചെയ്തു. സുബൈർ ഹുദവി നന്ദിയോടെ മഗ്‌രിബ് നിസ്‌കാരത്തോടെയാണ് ക്യാംപിനു സമാപനമായത്. ഇസ്‌ഹാഖ്‌ താനൂർ റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി.

മുഹമ്മദ് മണ്ണേരി, സുബൈർ ഹുദവി, കെ.പി.മുഹമ്മദ് കാസർഗോഡ്, ആബിദ് കൂമണ്ണ, മുഹമ്മദ് കണ്ണൂർ, ഫൈസൽ മമ്പാട്, ഉമർ ഫൈസി ചെരക്കാപറമ്പ്, ശിഹാബ് വേങ്ങൂർ, മുബാറക് ഹുദവി, ഇബ്‌റാഹീം മഞ്ചേശ്വരം, മൂസ പട്ട, ജാഫർ സ്വഫാമക്ക, ഷഫീഖ് മട്ടന്നൂർ, സലിം വാഫി തവനൂർ, തേനിങ്ങൾ അഹമ്മദ് കുട്ടി, സ്വാലിഹ് അമ്മിനിക്കാട്, റഫീഖ് കൂളിവയൽ നേതൃത്വം നൽകി. സമാപനത്തോടനുബന്ധിച്ചു നടന്ന പ്രാർത്ഥനാ മജിലിസിനു ഇർഷാദ് ദാരിമി മംഗലാപുരം നേതൃത്വം നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ