റിയാദ്: ജോർദാനിലെ അൽ സാത്തരി അഭയാർത്ഥി ക്യാംപിൽ 199 രോഗികൾക്ക് ഇതിനകം ദന്ത ചികിത്സ നൽകിയതായി സൗദി സ്പെഷ്യലൈസ്ഡ് ക്ലിനിക്ക് ദന്ത രോഗ വിഭാഗം തലവൻ ഡോക്ടർ മുഹമ്മദ് അൽ ഫാരിസ് അറിയിച്ചു. അഭയാർത്ഥികളായി സിറിയൻ ദേശക്കാർക്ക് വേണ്ടിയുള്ള പ്രാഥമിക ദന്ത ശുശ്രുഷയുൾപ്പടെ എല്ലാ വൈദ്യസഹായവും പരിചരണവും ക്യാംപിൽ നൽകുന്നുണ്ടെന്ന് സൗദി ദേശീയ ക്യാംപെയ്ൻ റീജിയണൽ ഡയറക്ടർ ഡോ. ബദർ ബിൻ അബ്‍ദുൾ റഹ്മാൻ അൽ സംഹാനും അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ