റിയാദ് : വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് റിയാദിലെത്തി. നാഷണൽ കാർഡ് മന്ത്രി ഖാലിദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിലെത്തി മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. അംബാസഡർ അഹമ്മദ് ജാവേദ്, നാഷണൽ ഗാർഡിലെ ഉന്നത ഉദ്യോഗസ്ഥർ, നയതന്ത്ര പ്രതിനിധികൾ എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ഇന്ന് വൈകീട്ട് റിയാദ് ഇന്ത്യൻ ബോയ്സ് സ്‌കൂളിൽ നടക്കുന്ന പൊതുപരിപാടിയിൽ സുഷമ സൗദിയിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യും. നാളെ നടക്കുന്ന സൗദി അറേബ്യയുടെ മുപ്പത്തി രണ്ടാമത് പൈതൃകോത്സവത്തിൽ മുഖ്യ അതിഥിയായിരിക്കും വിദേശകാര്യ മന്ത്രി. വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് രണ്ട് ദിവസം മുമ്പ് റിയാദിൽ എത്തിയിട്ടുണ്ട്. ഉത്സവ നഗരിയിലെ ഇന്ത്യൻ പവലിയൻ മുഖ്യ ആകർഷണമാകും.

എംബസി ഉദ്യോഗസ്ഥരും സഹമന്ത്രിയും ഉൾപ്പടെയുള്ളവർ പാവലിയന്റെ പുരോഗതി വിലയിരുത്തുന്നുണ്ട്. ഉത്ഘടനത്തിന് ശേഷം മന്ത്രിക്കൊപ്പം സൽമാൻ രാജാവ് പവലിയൻ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാഴ്ച്ച നീണ്ട് നിൽക്കുന്ന ഉത്സവം ഫെബ്രുവരി അവസാന വാരത്തിലാണ് അവസാനിക്കുക. നാഷണൽ ഗാർഡിന്റെ മേൽ നോട്ടത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ