scorecardresearch

തിരിച്ച് വരവില്ലെങ്കിൽ ഇഖാമ തിരിച്ചേൽപിക്കുക : ജവാസാത്ത്

ശിക്ഷയും പിഴയും ലഭിക്കാതിരിക്കാന്‍ സ്പോണ്‍സര്‍മാരും വിദേശികളായ ഗൃഹനാഥന്മാരും പുതിയ നിയമം പാലിക്കണമെന്നും പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു

ശിക്ഷയും പിഴയും ലഭിക്കാതിരിക്കാന്‍ സ്പോണ്‍സര്‍മാരും വിദേശികളായ ഗൃഹനാഥന്മാരും പുതിയ നിയമം പാലിക്കണമെന്നും പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ആയുധമെടുക്കാതെ സംഘടിക്കുകയെന്നത് പൗരന്റെ മൗലിക അവകാശമെന്ന് കോടതി

റിയാദ് : അവധി കഴിഞ്ഞു രാജ്യത്തേക്ക് തിരിച്ചു വരുന്നതിനുള്ള അനുമതി (റീ-എന്‍ട്രി വിസ ) നേടി രാജ്യത്ത് നിന്നും പുറത്ത് പോയ വിദേശികൾ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുവരുന്നില്ലെങ്കില്‍ മുപ്പത് ദിവസത്തിനുള്ളിൽ അവരുടെ താമസ രേഖ (ഇഖാമ) തിരിച്ചേല്‍പ്പിക്കണമെന്ന് പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു.

Advertisment

സ്വദേശികളുടെയും സ്ഥാപനങ്ങളുടെ സ്പോണ്‍സര്‍ഷിപ്പില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും വിദേശികളും ആശ്രിത വിസയില്‍ രാജ്യത്ത് ഇഖാമയില്‍ കഴിയുന്നവര്‍ക്കും നിയമം ബാധകമാണ്. പാസ്പോര്‍ട്ട് ഓഫീസിലെത്തിയാണ് ഇഖാമ അധികൃതരെ തിരിച്ച് ഏല്‍പിക്കേണ്ടത്. അതോടെ ഇവരുടെ ഇഖാമ പാസ്പോര്‍ട്ട് വിഭാഗത്തിന്റെ സിസ്റ്റത്തില്‍ നിന്ന് അധികൃതര്‍ നീക്കം ചെയ്യുമെന്നും ജവാസാത്ത് വിഭാഗം അറിയിച്ചു.

പുറത്തുപോയി തിരിച്ചുവന്നില്ല' എന്ന പ്രത്യേക ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ് ഈ നീക്കം ചെയ്യല്‍ നടപടി പൂര്‍ത്തിയാക്കുക. നിയമാനുസൃതമുള്ള ശിക്ഷയും പിഴയും ലഭിക്കാതിരിക്കാന്‍ സ്പോണ്‍സര്‍മാരും വിദേശികളായ ഗൃഹനാഥന്മാരും പുതിയ നിയമം പാലിക്കണമെന്നും പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

അഞ്ച് വര്‍ഷം കാലാവധിയുള്ള ഇഖാമ ദുരുപയോഗം ചെയ്യാതിരിക്കാനും പുതിയ നിയമം സഹായിക്കും.

Advertisment
Iqama Saudi Riyadh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: