റിയാദ്: മുപ്പത്തിരണ്ടാമത് സൗദി അറേബ്യയുടെ പൈതൃകോത്സവം വൈകീട്ട് നാല് മണിക്ക് സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്യും. സൗദി റോയൽ ഗാർഡിന്റെ കനത്ത സുരക്ഷിയിലാണിപ്പോൾ നഗരിയും പരിസരവും. നാഷണൽ ഗാർഡോ എംബസ്സിയോ അനുവദിച്ച എൻട്രി പാസ്സ് കൂടാതെ അകത്തേക്ക് പ്രവേശനം സാധ്യമല്ല. ഗേറ്റ് നമ്പർ ആറിലൂടെയാണ് വാഹനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. മറ്റ് കവാടങ്ങളെല്ലാം സുരക്ഷാ കാരങ്ങളാൽ രാജാവിന്റെ സന്ദർശത്തിന് ശേഷമേ തുറന്നു കൊടുക്കു എന്നാണ് ലഭ്യമായ വിവരം.

ഇന്ത്യൻ പവലിയൻ പൂർണ്ണമായും സുരക്ഷ ഉദ്യോഗസ്ഥരുടെ കീഴിലാണ്. വൈക്കീട്ട് പവലിയൻ രാജാവ് സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാരണത്താൽ കനത്ത സുരക്ഷയാണ് പവലിയനിൽ ഒരുക്കിയിരിക്കുന്നത്. എംബസി ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും പവലിയനിൽ സജീവമാണ്. വൈകീട്ടോടെ നാഗരിക്ക് പുറത്ത് ഗതാഗത നിയന്ത്രണമുണ്ടാകും. വിശാലമായ പാർക്കിങ് സൗകര്യവും ഒരുങ്ങിയിട്ടുണ്ട്. വിവിധ കമ്പനികളുടെ ഭക്ഷണ സ്റ്റാളുകളുകൾ, ടെല്ലർ മെഷീൻ, തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ