റിയാദ് : നഗര വ്യാപകമായി വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ ആരംഭിച്ച പൊടിയോട്‌ കൂടിയുള്ള ചൂട് കാറ്റ് തുടരുന്നു. കാറ്റിലെ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞ് നിൽക്കുന്നത് മൂലം കാഴ്ചാതടസ്സം സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇതിനാൽ ഹൈവേകളുൾപ്പടെയുള്ള പ്രധാന റോഡുകളിൽ ഗതാഗതം ദുസ്സഹമായി.

അവധി ദിവസമായതിനാൽ നിരത്തുകളിൽ വാഹനങ്ങൾ കുറഞ്ഞതിനാൽ കാര്യമായ ഗതാഗത സ്തംഭനമില്ല. കെട്ടിടങ്ങളും നിർത്തിയിട്ട വാഹനങ്ങളും പൊടിയണിഞ്ഞു. പൊടിക്കാറ്റ് അലർജിയുള്ള രോഗികൾ ശ്വാസതടസ്സം അനുഭവപ്പെട്ടതിനാൽ ചികിസ്ത തേടിയാതായി ക്ലിനിക്ക് അധികൃതർ അറിയിച്ചു .

ചൂട് ശക്തി പ്രാപിക്കുന്നതിന്റെ സൂചനയാണ് പൊടിക്കാറ്റെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. ബത്ഹ,മലസ്,ഹാര, ഒലയ,തുടങ്ങി പ്രധാന നഗരങ്ങളെല്ലാം നിശ്ചലമാണ്.

വെള്ളിയാഴ്ച കാര്യമായ വാണിജ്യം നടക്കുന്ന ബത്ഹയിൽ ഉച്ച മുതൽ ജനത്തിരക്ക് വളരെ കുറവാണ്. ഇന്നത്തെ കച്ചവടത്തെ പൊടിക്കാറ്റ് കാര്യമായി ബാധിക്കുമെന്ന് ചില്ലറ കച്ചവട രംഗത്തുള്ളവർ അഭിപ്രായപ്പെട്ടു.

വാർത്ത : നൗഫൽ പാലക്കാടൻ 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook