മനാമ: ബഹ്‌റൈന്‍ മാര്‍ത്തോമ ഇടവക സംഘടിപ്പിക്കുന്ന സ്റ്റീഫന്‍ ദേവസ്സിയുടെ സംഗീത പരിപാടി സെപ്റ്റംബര്‍ 22ന് വൈകീട്ട് ആറുമണിക്ക് ഏഷ്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘ദേവസംഗീതം’ എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ എല്ലാ വിഭാഗം പാട്ടുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റീഫന്‍ ദേവസ്സിയോടൊപ്പം നാട്ടില്‍ നിന്നുള്ള 12പേരടങ്ങുന്ന ബാന്റ്‌സംഗീത നിശയില്‍ പങ്കെടുക്കും.

അഞ്ച് ദിനാര്‍ മുതല്‍ 500 ദിനാര്‍ വരെയാണ് ടിക്കറ്റ് നിരക്ക്. വാര്‍ത്താസമ്മേളനത്തില്‍ ഇടവക വികാരി ഫാ.സാം മാത്യു, സഹ വികാരി ഫാ.റെജി പി.എബ്രഹാം, പ്രോഗ്രാം കണ്‍വീനര്‍ വര്‍ഗീസ് ടി മാത്യു, ജോ.കണ്‍വീനര്‍ ഫ്രഡ്ഡി ജോര്‍ജ് അബ്രഹാം, ബിനു തോമസ് എന്നിവര്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ