/indian-express-malayalam/media/media_files/uploads/2020/09/kuwait-ruler-emir-ameer-Sheikh-Sabah.jpg)
കുവൈത്ത് ഭരണാധികാരിയും മുൻ പ്രധാനമന്ത്രിയുമായ ശൈഖ് സബാഹ് അൽ അഹ്മദ് അൽ സബാഹ് അന്തരിച്ചു. 91 വയസ്സായിരുന്നു. രണ്ടുമാസമായി ചികിത്സയിലായിരുന്നു.
1990 ലെ ഗൾഫ് യുദ്ധത്തിനുശേഷമുള്ള കാലയളവിൽ ഇറാഖുമായി കൂടുതൽ അടുത്ത ബന്ധം പുലർത്തുന്നതിനും മറ്റ് പ്രാദേശിക പ്രതിസന്ധികൾക്കുള്ള പരിഹാരങ്ങൾക്കുമായി രാഷ്ട്രത്തലവൻ എന്ന തരത്തിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.
ഖത്തറും മറ്റ് അറബ് രാജ്യങ്ങളും തമ്മിലുള്ള കടുത്ത തർക്കം പരിഹരിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. 40 വർഷം വിദേശകാര്യമന്ത്രിയുമായിരുന്നു ശൈഖ് സബാഹ് അൽ അഹ്മദ് അൽ സബാഹ്.
“വിവേചനാധികാരവും മിതത്വവും പാലിക്കുന്ന സഹ രാജാക്കന്മാർക്കിടയിലെ വ്യക്തിബന്ധത്തിന് പ്രാധാന്യം നൽകുകയും അതിനെ വിലമതിക്കുകയും ചെയ്യുന്ന പഴയ തലമുറ ഗൾഫ് നേതാക്കളെ അദ്ദേഹം പ്രതിനിധീകരിക്കുന്നു,” എന്ന് വാഷിംഗ്ടണിലെ അറബ് ഗൾഫ് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ കുവൈത്തിനെക്കുറിചച്ച് പഠിക്കുന്ന മുതിർന്ന ഗവേഷകൻ ക്രിസ്റ്റിൻ ദിവാൻ പറഞ്ഞു.
“ഇന്ന് അധികാത്തിലുള്ള, യുവ ഭരണാധികാരികൾക്ക് ലഭിക്കുന്ന ബഹുമാനവും ആദരവും അദ്ദേഹം അനുഭവിച്ചിട്ടില്ല,” എന്നും ക്രിസ്റ്റിൻ ദിവാൻ പറഞ്ഞു.
ഷെയ്ഖ് സബയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ അർദ്ധസഹോദരനായ കിരീടാവകാശി ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ സബയാണ് ചുമതലയേൽക്കുക.
കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമദ് അല്‍ജാബിര്‍ അസബാഹിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കുവൈത്തിന്റെ വിദേശനയം രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച അദ്ദേഹം അയല്‍ രാജ്യങ്ങളുമായി മികച്ച ബന്ധം പുലർത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മധ്യപൂർവ മേഖലയിൽ സമാധാനം നിലനിർത്തുന്നതിന് അദ്ദേഹം വഹിച്ച പങ്ക് ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
Read More: Kuwaiti ruler Sheikh Sabah has died at 91: State television
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.