ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്ഫോടനത്തില്‍ ജീവന് പൊലിഞ്ഞവരുടെ സ്മരണയില്‍ ദുബായിലെ ബുര്‍ജ് ഖലീഫയും. വ്യാഴാഴ്ച വൈകുന്നേരം ശ്രീലങ്കയുടെ ദേശീയപതാകയുടെ മാതൃക പ്രദര്‍ശിപ്പിച്ചാണ് ബുര്‍ജ് ഖലീഫ,ശ്രീലങ്കയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ശ്രീലങ്കയ്ക്ക് പിന്തുണയുമായി വിളക്കുകള്‍ തെളിയിച്ചതിനെക്കുറിച്ച് ബുര്‍ജ് ഖലീഫയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും കുറിപ്പുണ്ടായി. സഹിഷ്ണുതയും സഹവര്‍ത്തിത്വവുമുള്ള ഒരു ലോകം നിര്‍മിക്കാമെന്നും ഇതോടൊപ്പമുള്ള കുറിപ്പ് ഓര്‍മപ്പെടുത്തുന്നു.
برج خليفة يضيء تضامناً مع #سريلانكا. معاً نحو عالم يسوده السلام والتسامح#BurjKhalifa lights up in solidarity with #SriLanka. Here’s to a world built on tolerance and coexistence pic.twitter.com/3U39ztZd4H
— Burj Khalifa (@BurjKhalifa) April 25, 2019
ബുര്‍ജ് ഖലീഫയ്ക്ക് പുറമെ അബുദാബിയിലെ പ്രധാന കെട്ടിടങ്ങളിലും വ്യാഴാഴ്ച വൈകുന്നേരം ശ്രീലങ്കന്‍ പതാകയുടെ മാതൃകയില്‍ ലൈറ്റുകള്‍ തെളിയിച്ചു. അബുദാബിയിലെ എമറേറ്റസ് കൊട്ടാരം, ഷെയ്ഖ് സെയ്ദ് പാലം,അബുദാബി നാഷ്ണല്‍ ഓയില്‍ കമ്പനി കെട്ടിടം, ക്യാപിറ്റല്‍ ഗേറ്റിന്റെ കെട്ടിടം എന്നിവിടങ്ങളിലും ശ്രീലങ്കന്‍ പതാകയുടെ നിറത്തിലുള്ള ലൈറ്റുകള്‍ തെളിച്ചാണ് അലങ്കരിച്ചിരുന്നത്.
Also Read: 350 പേര് കൊല്ലപ്പെട്ട കൊളംബോ ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ചത് അതിസമ്പന്ന കുടുംബം
ഈസ്റ്റർ ദിനത്തിൽ പളളികളെയും ഹോട്ടലുകളെയും ലക്ഷ്യമിട്ടായിരുന്നു ശ്രീലങ്കയിൽ സ്ഫോടനമുണ്ടായത്. ആദ്യ ആറു സ്ഫോടനങ്ങൾക്കുശേഷം ഉച്ച കഴിഞ്ഞായിരുന്നു രണ്ടു സ്ഫോടനം. രാവിലെ 8.45 ന് ഈസ്റ്റർ പ്രാർഥനകൾ നടക്കുമ്പോഴായിരുന്നു കൊളംബോയിലെ സെന്റ് ആന്റണീസ് പളളിയിലും നഗോംബോ സെന്റ് സെബാസ്റ്റ്യൻസ് പളളിയിലും ബട്ടിക്കലോവയിലെ സിയോൻ ചർച്ചിലും സ്ഫോടനമുണ്ടായത്. ഇതിനുപിന്നാലെ വിദേശ സഞ്ചാരികളുടെ താമസ കേന്ദ്രങ്ങളായ ഷാങ്ഗ്രില, സിനമൺ ഗ്രാൻഡ്, കിങ്സ്ബറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ സ്ഫോടനമുണ്ടായി.
Also Read: കൊളംബോ ഭീകരാക്രമണം: പൊലീസ് പുറത്തുവിട്ട ലുക്ക് ഔട്ട് നോട്ടീസില്‍ അമേരിക്കന്‍ സന്നദ്ധ പ്രവര്‍ത്തക
ഉച്ച കഴിഞ്ഞ് കൊളംബോയുടെ തെക്കൻ മേഖലയിലെ ദേശീയ മൃഗശാലയ്ക്കു സമീപത്തായി ഏഴാമത്തെ സ്ഫോടനം. കൊളംബോയിലെ വടക്കൻ മേഖലയിൽ പൊലീസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു എട്ടാമത്തെ സ്ഫോടനം. 350 ഓളം ജീവനുകളാണ് സ്ഫോടന പരമ്പരയിൽ നഷ്ടമായത്.