മനാമ: ബഹ്‌റൈന്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി (എസ്എന്‍സിഎസ്) നവരാത്രി ആഘോഷവും വിദ്യാരംഭവും വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കവിയും സംഗീതജ്ഞനുമായ കാവാലം ശ്രീകുമാര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കും. സെപ്റ്റംബര്‍ 21 നു വൈകിട്ട് 7.30 മുതല്‍ പ്രത്യേക പ്രാര്‍ഥനയോടെ നവരാത്രി ആഘോഷങ്ങള്‍ ആരംഭിക്കും. ഒന്‍പതു ദിനരാത്രങ്ങള്‍ പിന്നിട്ട് 30 നു വിജയദശമി നാളില്‍ വിദ്യാരംഭത്തോടെയാണു പരിപാടികള്‍ അവസാനിക്കുക.

സെപ്റ്റംബര്‍ 29നു വൈകുന്നേരം 5.30 നു പ്രത്യേക പ്രാര്‍ഥന, 7.30 മുതല്‍ വിവിധ കലാപരിപാടികള്‍, സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും. സെപ്തംബര്‍ 30നു വിജയ ദശമി നാളില്‍ രാവിലെ അഞ്ചു മുതലാണ് വിദ്യാരംഭം നടക്കുക. സാംസ്‌കാരിക സമ്മേളനത്തില്‍ കാവാലം ശ്രീകുമാറിന്റെ പ്രഭാഷണവും ഉണ്ടാവും. വിദ്യാരംഭം കുറിക്കാന്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 36912429, 36674139.

ഓഗസ്റ്റ് 25 മുതല്‍ വിപുലമായ ഓണം ചതയാഘോഷങ്ങളും നടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ കെ.വി.പവിത്രന്‍, ജന. സെക്രട്ടറി സുനീഷ് സുശീലന്‍, ലൈബ്രേറിയന്‍ സി.ഷൈന്‍, ജന. കണ്‍വീനര്‍ എന്‍.രാജേഷ്, ട്രഷറര്‍ ഗോകുല്‍, പവിത്രന്‍ പൂക്കോട്ടി, ശ്രീലാല്‍ ശശി, ഷിനില്‍ സത്യപാല്‍ എന്നിവര്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ