മനാമ: ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്‍ വനിതാ വിഭാഗം കലാ സാഹിത്യവേദി സ്ത്രീകള്‍ക്കായി കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. മുഹറഖ് അല്‍ ഇസ് ലാഹ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മല്‍സര പരിപാടി ഫ്രണ്ട്സ് പ്രസിഡന്‍റ് ജമാല്‍ നദ് വി ഇരിങ്ങല്‍ ഉദ്ഘാടനം ചെയ്തു. സൂചിയിൽ നൂലു കോര്‍ക്കല്‍, കസേര കളി, സാക്ക് റൈസ്, കുപ്പിയിൽ വെള്ളം നിറക്കൽ, സ്പൂൺ ആൻഡ് ലമന്‍ എന്നീ ഇനങ്ങളില്‍ നടത്തിയ മല്‍സരങ്ങളിൽ സ്ത്രീകൾ ആവേശപൂര്‍വം പങ്കെടുത്തു.

നിഷാന താജുദ്ദീന്‍, സുആദ ഫാറൂഖ്, മുഫീദ ഹാഷിം (സൂചിയില്‍ നൂലു കോര്‍ക്കൽ), സബ്ന നൗഷാദ്, വര്‍ദ ഇബ്രാഹീം, ഹേബ ഷകീബ് (സാക്ക് റൈസ്), ഷഹീന നൗമല്‍, സുബൈദ മുഹമ്മദലി, വര്‍ദ ഇബ്രാഹീം ( കസേര കളി), നിഷാന താജുദ്ദീന്‍, ജമീല ഫതഹ്, ഫസീല മുസ്തഫ (സ്പൂൺ ആന്‍റ് ലെമന്‍), ജസീന അഷ്റഫ്, ജുവൈരിയ ഷരീഫ്, റസീന അക്ബര്‍ (കുപ്പിയിൽ വെള്ളം നിറക്കൽ) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. നസ്രി ഹാരിസ്, സഫ്രീന ഫിറോസ്‌, ജുനൈസ എന്നിവർ വിധികര്‍ത്താക്കളായിരുന്നു. ഫ്രണ്ട്സ് വനിതാവിഭാഗം പ്രസിഡന്‍റ് ജമീല ഇബ്രാഹിം അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറല്‍ സെക്രട്ടറി സക്കീന അബ്ബാസ് സ്വാഗതവും കലാ സാഹിത്യ വേദി കണ്‍വീനർ ഷബീറ മൂസ നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ