റിയാദ്: നാട്ടിലെത്താൻ കഴിയാതെ റിയാദിൽ നിന്ന് 170 കിലോമീറ്റർ അകലെയുള്ള അൽ-ഗുവയ്യയിൽ കുടുങ്ങിയ മലയാളികളായ രാജേന്ദ്രനും, വിനോദിനും നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങി. ആടിനെയും ഒട്ടകത്തെയും മേയ്ക്കുന്ന ജോലിയായിരുന്നു ഇരുവർക്കും. കഠിനമായ ജോലിയും പീഡനവും സഹിക്കാതെ വന്നപ്പോൾ നാലുമാസം കഴിഞ്ഞ് സ്പോൺസറുടെ അനുമതിയില്ലാതെ ജോലി ഉപേക്ഷിച്ചു പോയതിനെ തുടർന്ന് ഇരുവരും നിയമകുരുക്കിൽ പെട്ടു.

പൊതുമാപ്പിൽ രാജ്യം വിടാനായി എംബസിയെ സമീപിച്ചപ്പോഴാണ് നിയമക്കുരുക്കിനെക്കുറിച്ച് അറിഞ്ഞത്. തുടർന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കോർഡിനേറ്റര്‍ സ്റ്റീഫന്‍ കോട്ടയത്തിന്റെ സഹായത്താൽ നാട്ടിലേക്ക് മടങ്ങാനുള്ള വഴിയൊരുങ്ങി. ഇരുവരും ഇപ്പോൾ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ