scorecardresearch

പ്രവാസികളും ആശ്രിതരും വിരലടയാളം റജിസ്റ്റർ ചെയ്യാൻ സൗദി നിർദേശം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Thumbprint

റിയാദ്: പ്രവാസികൾക്കും അവരുടെ ആറ് വയസ്സിനു മുകളിലുള്ള ആശ്രിതർക്കും വിരലടയാളം റജിസ്റ്റർ ചെയ്യാൻ പാസ്‌പോർട്ട് വകുപ്പിന്റെ നിർദേശം. റജിസ്റ്റർ ചെയ്യാത്തവരുടെ കംപ്യൂട്ടർ രേഖകൾ മരവിപ്പിക്കുമെന്നും ഇലക്ട്രോണിക് സേവനങ്ങൾ നിർത്തലാക്കുമെന്നും പാസ്‌പോർട്ട് വകുപ്പ് മുന്നറിയിപ്പ് നൽകി.

Advertisment

വിരലടയാളം റജിസ്റ്റർ ചെയ്യാൻ അത്യാധുനിക സജ്ജീകരണങ്ങളുള്ള കേന്ദ്രങ്ങൾ തുറക്കുകയും വിദഗ്ധ സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. സന്ദർശക വിസയിൽ രാജ്യത്തെത്തിയവർ കാലാവധി തീരുന്നതിന് മുൻപേ രാജ്യം വിടണമെന്നും അല്ലാത്തപക്ഷം നാടുകടത്തലിന് വിധേയമാവുമെന്നും പാസ്‌പോർട്ട് വകുപ്പ് അറിയിച്ചു. ഇതിനു പുറമേ ചില സന്ദർഭങ്ങളിൽ തടവും പിഴയും ശിക്ഷയായി ലഭിക്കാം.

Overseas Riyad Passport Soudi Arabia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: