തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനായി സൗദി ആരോഗ്യമന്ത്രാലയവും ഇസ്‍ലാമിക് ഡവലപ്മെന്റ് ബാങ്കും കൈകോർക്കുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഐഡിബി പ്രസി‍ഡന്റ് ഡോ ബൻതർ അൽ ഹജ്ജാറും ആരോഗ്യമന്ത്രി തൗഫീഖ് അൽ റബീയയും ഒപ്പുവച്ചു. തീർഥാടകരുടെ ആരോഗ്യസേവനങ്ങൾക്കായി സന്നദ്ധപ്രവർത്തകർക്കു പരിശീലനം നൽകുക, വിദഗ്ധസേവനങ്ങൾ പരസ്പരം കൈമാറുക തുടങ്ങിയ കാര്യങ്ങളിലുള്ള സഹകരണം ഉറപ്പാക്കും. സൗദി വിഷൻ 2030ന്റെ തുടർച്ചയായാണു പദ്ധതിയെന്ന് അധികൃതർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ