റിയാദ്: കാറ്റിനും മഴയ്ക്കും പിന്നാലെ സൗദി അറേബ്യയുടെ വടക്ക് പടിഞ്ഞാറൻ നഗരമായ തബൂക്കിൽ കനത്ത മഞ്ഞു വീഴ്ചയുണ്ടായി. പർവ്വത മേഖലകളിൽ താപനില പൂജ്യം ഡിഗ്രിക്കും താഴെയായി. റോഡുകളും മലകളും മഞ്ഞിൽ പുതഞ്ഞു. തബൂക്കിലെ ഹാല അമ്മാർ, ഹഖ്‌ൽ, അറാറിലേ, ജിദയ്ദ, അൽ ജൗഫിലേ അമ്മാരിയ എന്നിവിടങ്ങളിലും മഞ്ഞു വീഴ്ചയുണ്ടായി.

കൊടും തണുപ്പ് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്ങ്ങളൊന്നും വകവയ്ക്കാതെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മഞ്ഞ് ആസ്വദിക്കാൻ ആളുകൾ ഇവിടേക്ക് എത്തുന്നത്. ഇക്കൊല്ലം ഡിസംബർ അവസാന വാരം തുടങ്ങിയ ശൈത്യകാലം മാർച്ച് 21 വരെ നീളുമെന്നു വിദഗ്ധർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ