റിയാദ്: സിജി (സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ) റിയാദ് ചാപ്റ്റർ മെമ്പർമാർക്കും അനുഭാവികൾക്കുമായി സംഘടിപ്പിച്ച കുടുംബ സംഗമം ഏറെ ഹൃദ്യമായി. മുസാഹ്മിയയിലെ ഇസ്തി റാഹയിൽ ഓർഗനൈസേഷണൽ കൺവീനർ മുനീബിന്റെ സ്വാഗതത്തോടെ തുടങ്ങിയ പരിപാടിയിൽ ചെയർമാൻ ഇഖ്ബാൽ എറണാംകുളം സദസ്സുമായി സംവദിച്ച . പ്രോഗ്രാം കൺവീനർ അബ്ദുൽ മജീദ് നന്ദി പറഞ്ഞു. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 4 ഗ്രൂപ്പുകളായി തിരിച്ചു നടന്ന വ്യത്യസ്ത മൽസരങ്ങളിൽ റോൾ മോഡൽ ഒന്നാം സ്ഥാനവും ഒയാസിസ് ഗ്രൂപ്പ് രണ്ടാം സ്ഥാനവും നേടി.

കുട്ടികളുടെ സ്വതന്ത്ര വ്യക്തിത്വത്തെയും കഴിവുകളെയും അംഗീകരിച്ചു എങ്ങിനെ ഒരു നല്ല രക്ഷിതാവാം എന്ന ലത്വീഫ് ഓമശ്ശേരിയുടെ പാരന്റിങ്ങ് സെഷൻ വളരെ ഉപകാരപ്രദമായി. നേതൃഗുണങ്ങൾ, ടീം വർക്ക്, ശരിയായ മാർ ഗ്ഗദർശനം ,ശ്രദ്ധ, ആശയ വിനിമയശേഷിയും അടുപ്പവും വർദ്ധിപ്പിക്കൽ തുടങ്ങിയ വ്യത്യസ്തങ്ങളായ ലക്ഷ്യങ്ങളോടെ ആസൂത്രണം ചെയ്ത വൈവിധ്യമാർന്ന വിനോദ പരിപാടികൾ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ അറിവും ആസ്വാദനവും പകരുന്നതായി. നവാസ്, ഡോക്ടർ ഫുആദ് , സൈനുൽ ആബിദ് , അമീർ , ഡോക്ടർ ഹസീന , ഷെർമി എന്നിവർ നേതൃത്വം നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ